ഓഹരി വിപണിയില്* ആശ്വാസ കയറ്റം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഓഹരി വിപണിയില്* ആശ്വാസ കയറ്റം

    മുംബൈ: ഡിസംബര്* 10 വെള്ളിയാഴ്ച ഇന്ത്യന്* ഓഹരി വിപണി കഴിഞ്ഞ ദിവസത്തെ വന്* തകര്*ച്ചയില്* നിന്ന് ഉയര്*ത്തെഴുന്നേറ്റു. കഴിഞ്ഞ വെള്ളിയാഴ്ച തുടങ്ങിയ ഇറക്കമാണ് ഡിസംബര്* പത്തിന് അവസാനിച്ചത്. ബാങ്ക്, ഓയില്*-ഗ്യാസ്, മെറ്റല്* എന്നീ രംഗങ്ങളിലെ കമ്പനികളുടെ ഓഹരികള്* കയറി. എന്നാല്* ഈ കയറ്റം തുടരുമെന്ന് പറയാനാവില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.സെന്*സെക്സ് 19,508.89 (266.53)
    നിഫ്ടി 5,857.35 (90.85)


    കഴിഞ്ഞ ദിവസം കൈയില്* ഓഹരി ഇല്ലാതെ വിറ്റ (ഷോര്*ട്ട് സെല്ലിംഗ്) നടത്തിയവര്* അവ വാങ്ങാന്* തിരക്ക് കൂട്ടിയത് വിപണിയുടെ കയറ്റത്തിന് സഹായകമായി. ഇതിനൊപ്പം രാജ്യത്തിന്റെ വ്യവസായ വികസനത്തെ സൂചിപ്പിയ്ക്കുന്ന ഐഐപി ഡാറ്റ മികച്ചതായതും വിപണിയെ ഉണര്*ത്തി. യൂറോപ്യന്* വിപണിയും മുകളിലേയ്ക്കായിരുന്നു. ഇതൊക്കെ ഇന്ത്യന്* ഓഹരി ഇന്*ഡക്സുകളെ പ്രധാന റസിസ്റ്റന്*സ് ലവലുകള്*ക്ക് മുകളിലെത്തിയ്ക്കാന്* തുണയായി.

    സെന്*സെക്സ് 1.25 ശതമാനവും നിഫ്ടി 1.47 ശതമാനവുമാണ് ഉയര്*ന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി താഴ്ന്നുകൊണ്ടിരുന്ന ബാങ്ക് ഓഹരികള്* കയറിയത് ശ്രദ്ധേയമായി. ബിഎസ്ഇ ബാങ്കെക്സ് 2.88 പോയന്റാണ് കയറിയത്. റിലയന്*സ് ഇന്*ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എന്*ടിപിസി, എസ്ബിഐ തുടങ്ങിയവയൊക്കെ വെള്ളിയാഴ്ച ഉയരത്തിലേയ്ക്കായിരുന്നു.

    രാവിലെ വിപണി തുടങ്ങിയപ്പോള്* ഇന്*ഡക്സുകള്* താഴോട്ടായിരുന്നു. എന്നാല്* ഉച്ചയോടെ കാര്യങ്ങള്* മാറി. ഇത് കയറ്റത്തിന്റെ തുടക്കമെന്ന് പറയാനാവില്ല. വാര്*ത്തകളും മറ്റ് അന്താരാഷ്ട്ര സംഭവങ്ങളും അനുസരിച്ചായിരിയ്ക്കും കുറച്ച് കാലത്തേയ്ക് വിപണിയുടെ ദിശ.





    Powered by WizardRSS | Best Membership Site Software
Working...
X