നീര റാഡിയ ചാരവനിതയാണെന്ന് കേന്ദ്രം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നീര റാഡിയ ചാരവനിതയാണെന്ന് കേന്ദ്രം

    ദില്ലി: 2ജി സ്*പെക്ട്രം കുംഭകോണത്തിലെ ഇടനിലക്കാരിയായ നീര റാഡിയ എന്ന പിആര്* കോര്*പ്പറേറ്റ് കണ്*സള്*ട്ടന്റ് ഒരു ചാര സുന്ദരിയാണെന്ന് കാണിച്ച് കേന്ദ്രസര്*ക്കാര്* സുപ്രീം കോടതിയില്* സത്യവാങ്മൂലം നല്*കി. നീര റാഡിയയും വിദേശ രഹസ്യാന്വേഷണ ഏജന്*സികളും തമ്മില്* അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നും ഇവര്* ദേശ വിരുദ്ധ പ്രവര്*ത്തനം നടത്തിയെന്ന സംശയം മൂലമാണ് ടെലഫോണ്* സംഭാഷണം ചോര്*ത്തിയത് എന്നുമാണ് കേന്ദ്ര സര്*ക്കാര്* സുപ്രീംകോടതിയില്* സമര്*പ്പിച്ചിരിക്കുന്ന സത്യവാങ്ങ്മൂലത്തില്* പറയുന്നത്.

    താനും റാഡിയയും തമ്മിലുള്ള സംഭാഷണം ചോര്*ന്നതിനെ കുറിച്ചും അത് മാധ്യമങ്ങള്* പ്രസിദ്ധീകരിച്ചതിനെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രത്തന്* ടാറ്റ നല്*കിയ ഹര്*ജിയിന്*മേലാണ് ധനകാര്യ മന്ത്രാലയം സത്യവാങ്ങ്മൂലം സമര്*പ്പിച്ചിരിക്കുന്നത്.

    2007 നവംബര്* 16 ന് ധനകാര്യ മന്ത്രാലയം ആദായ നികുതി വകുപ്പിന് നല്*കിയ കത്തിലാണ് നീരയുടെ ടെലിഫോണ്* ചോര്*ത്തണമെന്ന ആവശ്യം ഉന്നയിച്ചത്. മൂന്ന് വര്*ഷത്തിനുള്ളില്* 900 കോടി രൂപയോളം സമ്പാദ്യമുണ്ടായെന്ന കണ്ടെത്തലായിരുന്നു ഈ ആവശ്യത്തിനു പിന്നില്*.

    നീര റാഡിയയും വിദേശ രഹസ്യാന്വേഷണ ഏജന്*സികളുമായി ബന്ധമുണ്ടെന്ന കാര്യവും അവര്* ദേശവിരുദ്ധന പ്രവര്*ത്തനം നടത്തുന്നുണ്ട് എന്ന സംശയവും ടെലഫോണ്* ചോര്*ത്തണമെന്ന് ആവശ്യപ്പെടുന്ന ധനകാര്യ മന്ത്രാലയത്തിന്റെ കത്തില്* ചൂണ്ടിക്കാട്ടുന്നുണ്ട്.

    നീര റാഡിയയുടെ സംഭാഷണങ്ങള്* അടങ്ങുന്ന ടേപ്പുകള്* ചോര്*ന്നതിന് സര്*ക്കാര്* ഉത്തരവാദിയല്ല എന്ന് സത്യവാങ്ങ്മൂലത്തില്* പറയുന്നുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്* നേരത്തെ റിപ്പോര്*ട്ട് ചെയ്തിട്ടില്ല എന്നും ടേപ്പ് മാധ്യമങ്ങള്*ക്ക് ചോര്*ന്ന് കിട്ടുന്നതിന് ഇടയായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

    അതേസമയം, നെറ്റിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന ടേപ്പുകള്* തിരിച്ചെടുക്കുന്നത് അപ്രായോഗികമാണെന്നും സര്*ക്കാന്റെ സത്യവാങ്ങ്മൂലത്തില്* പറയുന്നു. ടാറ്റ നല്*കിയ ഹര്*ജിയില്* താന്* ഉള്*പ്പെട്ട സംഭാഷണങ്ങള്* പ്രസിദ്ധീകരിക്കുന്നത് തടയണം എന്നും അവ ചോര്*ന്നത് എങ്ങനെയെന്ന് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. ഡിസംബര്* 13 ന് ആണ് സുപ്രീംകോടതി ഹര്*ജി വീണ്ടും പരിഗണിക്കുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X