സിബിഐ അന്വേഷണത്തോട് സഹകരിക്കും: രാജ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സിബിഐ അന്വേഷണത്തോട് സഹകരിക്കും: രാജ

    ദില്ലി: 2ജി സ്*പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തോടു സഹകരിക്കുമെന്നു മുന്* കേന്ദ്ര ടെലികോം മന്ത്രി എ.രാജ. അന്വേഷണത്തിന്റെ ഭാഗമായുളള എല്ലാ നടപടിക്രമങ്ങളിലൂടെയും കടന്നു പോകാന്* തയാറാണ്. എന്റെ നിരപരാധിത്വം തെളിയിക്കും-രാജ പറഞ്ഞു.

    വെള്ളിയാഴ്ചയാണ് രാജയെ സിബിഐ ചോദ്യം ചെയ്തു തുടങ്ങിയത്. രാജയുടെ ഉറ്റസുഹൃത്തും ചെന്നൈ ഗ്രീന്* ഹൌസ് എക്*സ്*പോര്*ട്*സ് മാനേജിങ് ഡയറക്ടറുമായ സാദിഖ് ബാഷയെയും ചോദ്യം ചെയ്യുന്നുണ്ട്.

    അതേസമയം, വാര്*ത്താവിനിമയ വകുപ്പിലെ മുന്* ഉന്നത ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നതു പൂര്*ത്തിയാക്കിയ ശേഷം മാത്രമേ രാജയെ സിബിഐ ആസ്ഥാനത്തു വിളിച്ചുവരുത്തി ചോദ്യം ചെയ്യല്* തുടരുകയുള്ളൂ. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ രാജയുടെയും ടെലികോം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെയു വസതികളില്* രണ്ടു ദിവസം മുന്*പ് റെയ്ഡ് നടത്തിയിരുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X