ജെഎസ്എസ് ഓഫീസ് അടച്ചിട്ടനിലയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജെഎസ്എസ് ഓഫീസ് അടച്ചിട്ടനിലയില്*

    ആലപ്പുഴ: ജെഎസ്എസ് നേതാവ് കെആര്* ഗൗരിയമ്മ സിപിഎമ്മിലേയ്ക്ക് പോകുമോ അതോ യുഡിഎഫില്* തന്നെ തുടരുമോ എന്നതുസംബന്ധിച്ച് അനിശ്ചിതത്വം തുടരവേ പാര്*ട്ടി ഓഫീസ് പൂട്ടിയിട്ടത് ചര്*ച്ചയായി. ജെഎസ്എസ് സംസ്ഥാന കമ്മിറ്റി ഓഫീസ് വെള്ളിയാഴ്ച മുഴുവന്* പൂട്ടിക്കിടക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റി ഓഫീസും ജില്ലാ കമ്മിറ്റി ഓഫീസും പ്രവര്*ത്തിക്കുന്ന ആലപ്പുഴ കെഎസ്ആര്*ടിസി ബസ് സ്റ്റാന്*ഡിനു സമീപത്തെ കെട്ടിടമാണ് താഴിട്ടു പൂട്ടിയിരിക്കുന്നത്.

    ഓഫീസ് താല്*കാലികമായി പൂട്ടിയതാവാമെന്ന് ഒരു വിഭാഗം പറയുമ്പോള്* ഓഫീസ് സെക്രട്ടറി സ്ഥലത്തില്ലായിരുന്നുവെന്ന് മറുവിഭാഗവും പറയുന്നു. എന്നാല്*, ഓഫീസ് സെക്രട്ടറിക്കു പുറമെ മറ്റൊരു ജീവനക്കാരനുമുള്ള ഓഫീസ് ദിവസവും രാവിലെ തുറക്കാറുള്ളതാണ്.

    വൈകിട്ട് ഓഫീസ് അടച്ചശേഷം ഓഫീസ് ജീവനക്കാരന്* താക്കോല്* ചാത്തനാട്ടെ ഗൌരിയമ്മയുടെ വീട്ടില്* ഏല്*പിക്കുകയാണ് പതിവ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും ഇങ്ങനെ താക്കോല്* ഗൗരിയമ്മയെ ഏല്*പ്പിച്ചതാണ്. എന്നാല്* വെള്ളിയാഴ്ച ആരും ഓഫീസ് തുറന്നില്ല.

    ജെഎസ്എസില്* ഇതിനകം തന്നെ രണ്ടു ഗ്രൂപ്പുകള്* ഉരുത്തിരിഞ്ഞിട്ടുണ്ട്. ഒരു ഗ്രൂപ്പ് ഗൗരിയമ്മ യുഡിഎഫില്*ത്തന്നെ ഉറച്ചുനില്*ക്കണമെന്നാഗ്രഹിക്കുമ്പോള്* മറ്റൊരു ഗ്രൂപ്പ് സിപിഎമ്മിലേയ്ക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുന്നവരാണ്. ഈ അഭിപ്രയാവ്യത്യാസം ശക്തമായി തുടരുന്നതിനിടെ ഓഫീസ് ഒരു ദിവസം മുഴുവന്* അടഞ്ഞുകിടന്നത് അഭ്യൂഹങ്ങള്*ക്കിടനല്*കിയിരിക്കുകയാണ്.

    അതേസമയം, ജെഎസ്എസ് യുഡിഎഫില്* തുടരണോയെന്നതിനെ ക്കുറിച്ച് തീരുമാനമെടുക്കാന്* പാര്*ട്ടി പ്*ളീനം ജനുവരി ഒന്*പതിന് നിശ്ചയിച്ചിരിക്കുകയാണ്.





    Powered by WizardRSS | Best Membership Site Software
Working...
X