വിവാഹത്തട്ടിപ്പി?? ?് തോംസണ്*പൊടിച്ചത് ലക്ഷങ്ങള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിവാഹത്തട്ടിപ്പി?? ?് തോംസണ്*പൊടിച്ചത് ലക്ഷങ്ങള്*

    ആലപ്പുഴ: മൂന്നുവര്*ഷത്തിനുള്ളില്* 11 സ്ത്രീകളെ വിവാഹം ചെയ്ത തോംസണ്* പെണ്*വേട്ടയ്ക്കായി ലക്ഷക്കണക്കിന് രൂപ ചെലവാക്കുകയും വിവാഹം ചെയ്ത സ്ത്രീകളെ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തല്*. തട്ടിപ്പിനിരയായ ആദ്യത്തെ സ്ത്രീയാണ് ഇയാള്* നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി വീട്ടില്* നിന്നും ഇറക്കിവിട്ടെന്ന് പൊലീസിനോട് പറഞ്ഞത്.

    നേമം സ്വദേശിനിയും അനാഥയുമായ യുവതി വെള്ളിയാഴ്ച മൂന്നുവയസുള്ള മകള്*ക്കൊപ്പമെത്തിയാണ് ആലപ്പുഴ സൗത്ത് സ്*റ്റേഷനില്* ഇതുസംബന്ധിച്ചു പരാതി നല്*കിയത്. 2003ലാണ് തന്നെ തോംസണ്* വിവാഹം കഴിച്ചതെന്നു പറഞ്ഞ ഇവര്* വിവാഹരേഖകളും ഹാജരാക്കിയിട്ടുണ്ട്.

    ഇതോടെ 2008ലാണ് താന്* തട്ടിപ്പുതുടങ്ങിയതെന്ന തോംസണിന്റെ മൊഴി കളവാണെന്നു തെളിഞ്ഞു. 2003ല്* ആരംഭിച്ചതാണെങ്കില്* ഇയാളുടെ തട്ടിപ്പിനിരയായവര്* ഇനിയും ഒട്ടേറെപ്പേരുണ്ടാകുമെന്ന നിഗമനത്തില്* പോലീസ് വിശദമായ അന്വേഷണത്തിനു നീക്കമാരംഭിച്ചിരിക്കുകയാണ്.

    സ്ഥിരം ശൈലിയില്* പത്രപ്പരസ്യം നല്*കി ഇവരെ വലയില്* വീഴ്ത്തിയ തോംസണ്* വിവാഹശേഷം സ്വന്തംപേരില്* വീടുവാങ്ങിയാണു യുവതിയെ താമസിപ്പിച്ചിരുന്നത്. പണം വേണ്ടതിലേറെ ചെലവാക്കിയ തോംസണ്* ഇതിനായി ദുബയില്* നിന്നും ലോട്ടറി അടിച്ച ഒരു കോടിരൂപയും ഉപയോഗിച്ചിരുന്നുവത്രേ.

    ബിസിനസിനെന്നു പറഞ്ഞുപോകുന്ന തോംസണ്* വല്ലപ്പോഴും മാത്രമാണു വീട്ടില്* എത്താറുണ്ടായിരുന്നതെന്നും യുവതി പറഞ്ഞു. ഇതിനിടയില്* ഇവര്*ക്ക് ഒരു പെണ്*കുട്ടിയുമുണ്ടായി. കുട്ടിയുടെ ജനന സര്*ട്ടിഫിക്കറ്റില്* പിതാവിന്റെ സ്ഥാനത്ത് തോംസണ്* എരിഞ്ഞേരി എന്ന വിലാസമാണു നല്*കിയിരിക്കുന്നത്.

    ഏതാനും മാസം മുമ്പ് വീട്ടില്*നിന്നൊഴിയണമെന്നുകാട്ടി യുവതിക്കു തോംസണ്* വക്കീല്*നോട്ടീസും അയച്ചു. മറ്റുവീടുകളില്* വീട്ടുജോലി ചെയ്തു ചെലവു കഴിഞ്ഞുപോന്നിരുന്ന യുവതി ഇതിനു തയാറായില്ല. ഇതോടെ ഇരുവരുടേയും കിടപ്പറരംഗങ്ങള്* പകര്*ത്തിയ കാമറകാട്ടി ദൃശ്യങ്ങള്* പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നത്രേ.

    നിലവില്* തോംസണെതിരേ മറ്റുകുറ്റങ്ങള്* ഒന്നും കണ്ടെത്തിയിട്ടില്ലാതിരിക്കെയാണ് അപ്രതീക്ഷിതമായി ഇവര്* പരാതിയുമായി രംഗത്തെത്തിയത്.

    ഇടുക്കി സ്വദേശിനിയായ മറ്റൊരു യുവതിയും പരാതിയുമായി വെള്ളിയാഴ്ച സ്*റ്റേഷനില്* എത്തി. 2003 മുതല്* 2008 വരെയുള്ള കാലത്തെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇതുവരെ എവിടെനിന്നും അന്വേഷണങ്ങള്* വന്നിട്ടില്ല.





    Powered by WizardRSS | Best Membership Site Software
Working...
X