മിലാന്*: 2006ലെ ലോകകപ്പ് ഫുട്*ബോള്* മത്സരത്തോടെ കുപ്രസിദ്ധരായിത്തീര്*ന്ന രണ്ട് കളിക്കാരായി ഫഞ്ച് താരം സിനദിന്* സിദാനും ഇറ്റലിയുടെ താരം മാര്*ക്കോ മാറ്റരാസിയും. അന്ന് ഫൈനല്* മത്സരത്തിനിടെ കളിക്കളത്തില്* വച്ചേറ്റുമുട്ടുന്ന ഇവരുടെ ചിത്രങ്ങള്* ഇന്നും കളിപ്രേമികളുടെ മനസ്സിലുണ്ടാകും. ഫൈനലിനിടെ മറ്റരാസിയുടെ മുനവച്ച വാക്കുകളില്* പ്രകോപിതനായ സിദാന്* ഇറ്റാലിയന്* താരത്തെ തലകൊണ്ടു നെഞ്ചിലിടിച്ചു വീഴ്ത്തുകയായിരുന്നു.
ഇവര്* രണ്ടുപേരും വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു. ഇത്തവണ തല്ലും കുത്തുമൊന്നുമില്ലാതെ മിലാനിലെ ഒരു ഹോട്ടലില്* വച്ചാണ് ഇവര്* മുഖാമുഖം കണ്ടത്.മാറ്റരാസിയാണ് സിദാനെ കണ്ടകാര്യം ചാനലുകളോട് വെളിപ്പെടുത്തിയത്.
റയാല്* മാഡ്രിഡ് കോച്ച് ഹൊസെ മൗറീഞ്ഞോയെ കാണാനാണു മറ്റരാസി ഹോട്ടലിലെത്തിയത്. എ.സി. മിലാനും റയാല്* മാഡ്രിഡും തമ്മില്* ചാമ്പ്യന്*സ് ലീഗ് മത്സരം നടക്കുന്ന സമയമായിരുന്നതിനാലാണ് മൗറീഞ്ഞോ അവിടെയുണ്ടായിരുന്നത്.
റയാലിന്റെ ഉപദേശകന്* കൂടിയായ സിദാനും മൗറീഞ്ഞോയ്*ക്കൊപ്പമുണ്ടായിരുന്നു. സിദാന്* അവിടെയെത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മറ്റരാസി പറയുന്നു.
അവിചാരിതമായിരുന്നു കൂടിക്കാഴ്ച. എന്നെ കണ്ട സിദാനു ഭാവവ്യത്യാസമൊന്നുമുണ്ടായില്ല. അതേ സമയം തമ്മില്* ഹസ്തദാനം നടത്തിയെന്നല്ലാതെ എന്തു സംസാരിച്ചുവെന്നു മാത്രം പറയാന്* മറ്റരാസി തയാറായില്ല.
വിവാദമായ ഏറ്റുമുട്ടലിനുശേഷം ആദ്യമായാണു രണ്ടുപേരും നേരില്* കാണുന്നത്. അന്ന് കുപിതനായി മാറ്റരാസിയുടെ നെഞ്ചില്* തലകൊണ്ടിടിച്ച സിദാനെതിരേ ചുവപ്പുകാര്*ഡെടുക്കാന്* റഫറി ഒട്ടും മടിച്ചില്ല.
സിദാനില്ലാത്ത ഫ്രഞ്ച് ടീമിനെ ഷൂട്ടൗട്ടില്* 35 നു തോല്*പ്പിച്ച് ഇറ്റലി ലോകകപ്പ് നേടുകയും ചെയ്തു. ഫൈനലില്* ആദ്യ ഗോളടിച്ചതു സിദാനാണെങ്കിലും വില്ലന്* പരിവേഷത്തോടെയാണു മടങ്ങിയത്. സിദാന്* ലോകകപ്പിനു ശേഷം രാജ്യാന്തര ഫുട്*ബോളില്*നിന്നു വിരമിക്കുകയും ചെയ്തു.
മറ്റരാസിക്കും ഇറ്റാലിയന്* ടീമില്* അധിക നാള്* തുടരാനായില്ല. ഇറ്റാലിയന്* ഫുട്*ബോള്* ക്ലബ് ഇന്റര്*മിലാന്റെ പ്രതിരോധ താരമാണ് മറ്റരാസി.
Powered by WizardRSS | Best Membership Site Software

Comment