ഇന്ത്യന്* പൗരത്വത്തിന് ഓണ്*ലൈനായി അപേക്ഷിക്കാം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇന്ത്യന്* പൗരത്വത്തിന് ഓണ്*ലൈനായി അപേക്ഷിക്കാം

    ദില്ലി: ഇന്ത്യന്* പൗരത്വത്തിന് ഇനി ഓണ്*ലൈനായി അപേക്ഷ നല്*കാം. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഓണ്*ലൈന്* സംവിധാനം ആരംഭിച്ചു. പൗരത്വ അപേക്ഷകള്* കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്* സുതാര്യവും ലളിതവും വേഗത്തിലുള്ളതും ആക്കുന്നതിനാണ് പുതിയ ഓണ്*ലൈന്* സംവിധാനം ആരംഭിച്ചത്.

    അപേക്ഷകര്*ക്ക് തങ്ങളുടെ അപേക്ഷയില്* സര്*ക്കാര്* സ്വീകരിച്ച നടപടികളുടെ പുരോഗതിയും പുതിയ സംവിധാനത്തിലൂടെ വിലയിരുത്താന്* സാധിക്കും.

    ഈ സൈറ്റില്* അപേക്ഷ സമര്*പ്പിക്കുന്ന ഉടന്* ഒരു ഇന്റനെറ്റ് ഫയല്* നമ്പര്* സൃഷ്ടിക്കപ്പെടും. അപേക്ഷയുടെ പകര്*പ്പ് എടുക്കുന്നതിനും അപേക്ഷയില്*മേലുള്ള നടപടികളുടെ പുരോഗതി അറിയുന്നതിനും ഇന്റര്*നെറ്റ് ഫയല്* നമ്പര്* സഹായിക്കും.

    അപേക്ഷകന്റെ താമസ സ്ഥലത്തെ ജില്ലാ മജിസ്*ട്രേറ്റിന് അപേക്ഷ നല്*കുന്ന രീതിയാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്. ഈ രീതിയാണ് ഉടച്ചുവാര്*ക്കുന്നത്.





    Powered by WizardRSS | Best Membership Site Software
  • haridas865
    • Nov 2010
    • 30

    #2
    Re: ഇന്ത്യന്* പൗരത്വത്തിന് ഓണ്*ലൈനായി അപേക്ഷിക്കാം

    how much delay occur
    very good site

    Comment

    Working...
    X