നിയമനത്തട്ടിപ്പ്: പ്രതി ബാംഗ്ലൂരില്* ജീവനൊടുക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിയമനത്തട്ടിപ്പ്: പ്രതി ബാംഗ്ലൂരില്* ജീവനൊടുക്കി

    ബാംഗ്ലൂര്*: നിയമനത്തട്ടിപ്പ്*കേസിലെ പ്രതിയും കൊട്ടാരക്കര സ്വദേശിയുമായ ഗോപകുമാറിന്റെ (33) മൃതദേഹം കര്*ണാടക തമിഴ്*നാട് അതിര്*ത്തിയില്* ചന്ദാപുര തടാകത്തില്* നിന്നു ലഭിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ബാംഗൂരില്*നിന്നു നാല്*പതോളം കിലോമീറ്റര്* അകലെയുള്ള ഹെബ്ബഗോഡി-സര്*ജാപുര റോഡിലെ ചന്താപുരയിലെ ചെറിയ തടാകത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊട്ടാരക്കര കോട്ടാത്തല കണ്ണങ്കര പുത്തന്*വീട്ടില്* പരേതനായ റിട്ട. സര്*വേയര്* പുഷ്*കരാക്ഷന്* പിളളയുടെ മകനാണ് ഗോപകുമാര്*. പരേതയായ വിജയകുമാരിയമ്മയാണ് മാതാവ്. മായ ഏക സഹോദരിയാണ്.

    നാലുദിവസം പഴക്കമുള്ള ജഡം പൂര്*ണമായും അഴുകിയിട്ടുണ്ട്. കീശയിലുണ്ടായിരുന്ന സ്*റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്*കൂര്* ഡെബിറ്റ് കാര്*ഡാണു തിരിച്ചറിയാന്* സഹായിച്ചത്. ഗോപകുമാറിന്റെ ദേഹത്തുനിന്നു കണ്ടെടുത്ത മൊബൈല്* ഫോണില്* സിം കാര്*ഡും മെമ്മറി കാര്*ഡും ഇല്ലായിരുന്നുവെന്നതു പൊലീസില്* സംശയം ജനിപ്പിച്ചിട്ടുണ്ട്.

    മൃതദേഹം ഗോപകുമാറിന്റേത് തന്നെയാണെന്ന് സ്ഥിരീകരിയ്ക്കാന്* കേരളത്തില്* നിന്ന് ബന്ധുക്കളോട് എത്തിച്ചേരാന്* കര്*ണാടക പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോപകുമാറിന്റെ ജനുവരി ഒന്*പതിനു നടത്താന്* നിശ്ചയിച്ചിരുന്ന വിവാഹം നിയമനത്തട്ടിപ്പു പുറത്തുവന്നതോടെ മുടങ്ങിയിരുന്നു.

    വെളളിയാഴ്ച ഉച്ചയോടെ, വെള്ളം കെട്ടിക്കിടക്കുന്ന ചെറിയ തടാകത്തില്* നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്*ന്ന് മൃതദേഹം വിക്*ടോറിയ ആശുപത്രി മോര്*ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹത്തില്* നിന്ന് ലഭിച്ച ഫോണ്* നമ്പറുകളില്* ബംഗളൂരു പൊലീസ് ശനിയാഴ്ച ബന്ധപ്പെട്ടപ്പോഴാണ് മരിച്ചത് ഗോപകുമാറാണെന്ന് സൂചന ലഭിച്ചത്.

    നിയമന തട്ടിപ്പ് പുറത്തുവന്നതിനെ തുടര്*ന്ന് ഡിസംബര്* മൂന്ന് മുതല്* ഗോപകുമാറിനെ കുറിച്ച് വിവരം ഉണ്ടായിരുന്നില്ല. വ്യാജ രേഖ ഉപയോഗിച്ചാണ് ഇയാള്* റവന്യൂ വകുപ്പില്* ജോലി തരപ്പെടുത്തിയത്. വയനാട് മാനന്തവാടി റീസര്*വേ ഓഫിസില്* എല്*.ഡി ക്ലര്*ക്കായി ജോലി ചെയ്യുകയായിരുന്നു.

    ജനുവരി ഒമ്പതിന് കരുനാഗപ്പള്ളി തഴവ സ്വദേശിനിയുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് വയനാട് ജോലിതട്ടിപ്പുവിവരം പുറത്തായത്. ഇതോടെ വിവാഹം മുടങ്ങി. ബിരുദധാരിയായ ഗോപകുമാര്* ആറരലക്ഷത്തോളം രൂപ നല്*കിയാണ് സര്*ക്കാര്* ജോലി തരപ്പെടുത്തിയതെന്ന് റിപ്പോര്*ട്ടുകളുണ്ട്.





    Powered by WizardRSS | Best Membership Site Software
Working...
X