നിയമനത്തട്ടിപ്പ്:? ??ുഖ്യ ആസൂത്രകന്* മധുപാലെന്ന് ജെപി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിയമനത്തട്ടിപ്പ്:? ??ുഖ്യ ആസൂത്രകന്* മധുപാലെന്ന് ജെപി

    കല്പറ്റ: വയനാട് നിയമന തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്* അഭിലാഷ് എസ് പിള്ളയുടെ അമ്മയുടെ സഹോദരന്* മധുപാലാണെന്ന് കഴിഞ്ഞ ദിവസം കീഴടങ്ങിയ ജനാര്*ദ്ദന്* പിള്ള എന്ന ജെപി പൊലീസിന് മൊഴി നല്*കി. തട്ടിപ്പു നടത്തി ലഭിക്കുന്ന തുകയില്* ഭൂരിഭാഗവും മധുപാലും, അഭിലാഷുമാണ് കൈപ്പറ്റിയിരുന്നത്. തനിക്ക് വളരെ തുച്ഛമായ തുക മാത്രമെ ലഭിച്ചിരുന്നുള്ളുവെന്നും ഇയാള്* വെളിപ്പെടുത്തി. തിരുവനന്തപുരം തമ്പാനൂരിലെ ഉപാസന ലോഡ്ജില്* വച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. പിന്നാക്ക ജില്ലകളിലെ സൂപ്പര്* ന്യൂമറി തസ്തികകളില്* കളക്ടര്*ക്ക് നിയമനം നടത്താമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉദ്യോഗര്*ത്ഥികളെ വലയില്* വീഴ്ത്തിയത്.വ്യാജ രേഖയുണ്ടാക്കി ആദ്യം നിയമനം നല്*കിയത് സൂരജിനാണ്. പിന്നീട് ഇത് ഒരു ബിസിനസ് ആക്കാന്* തീരുമാനിച്ചു.

    ഗോപകുമാര്*, ശബരി, കണ്ണന്*, ജ്യോതി എന്നിവര്*ക്ക് പിന്നീട് ജോലി വാങ്ങിക്കൊടുത്തു. രണ്ടു പേരെ കൂടി നിയമിക്കാന്* പദ്ധതിയിട്ടിരുന്നുവെങ്കിലും അത് നടന്നില്ല. തട്ടിപ്പ് വിവരം പുറത്തുവന്ന കാര്യം അറിയിച്ചത് മധുപാലാണെന്നും ജെ.പി അന്വേഷണ സംഘത്തോട് പറഞ്ഞു. ഇടപാടുകള്* നടക്കുമ്പോള്* 35,000 രൂപ വരെ മാത്രമാണ് തനിക്ക് ലഭിച്ചിരുന്നത്.

    നിയമനത്തിന് വേണ്ട വ്യാജരേഖകള്* തയ്യാറാക്കിയത് അഭിലാഷാണ്. എട്ടു ലക്ഷം രൂപ വരെയാണ് ഒരു നിയമനത്തിന് വാങ്ങിയിരുന്നത്. ഇതില്* നിന്ന് ആറു ലക്ഷത്തോളം രൂപ അഭിലാഷ് സ്വന്തമാക്കിയിരുന്നു. അഭിലാഷിന്റെ അമ്മാവന്* മധുപാല്* 70,000 രൂപ വരെ കൈപ്പറ്റിയിരുന്നു. എന്നാല്* ചില നിയമനങ്ങള്* താനറിയാതെ അഭിലാഷ് ഒറ്റയ്ക്കു നടത്തിയെന്നും ജെപി പറഞ്ഞു.

    കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കീഴടങ്ങിയ ജനാര്*ദ്ദനന്* പിള്ളയെ ചോദ്യം ചെയ്യലിനായി വയനാട്ടിലേക്ക് പൊലീസ് ശനിയാഴ്ച തന്നെ കൊണ്ടുപോയിരുന്നു.ഇയാളെ ഉടന്* കോടതിയുടെ മുന്നില്* ഹാജരാക്കും.





    Powered by WizardRSS | Best Membership Site Software
Working...
X