ദളിത് വിരുദ്ധ ആചാരം നിര്*ത്തണമെന്ന് മായാവതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ദളിത് വിരുദ്ധ ആചാരം നിര്*ത്തണമെന്ന് മായാവതി

    ലഖ്*നൊ: കര്*ണാടകത്തിലെ ഒരു ക്ഷേത്രത്തില്* നിലനില്*ക്കുന്ന ദളിത വിരുദ്ധ ആചാരം നിര്*ത്തലാക്കാന്* ഉത്തര്*പ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ നിര്*ദ്ദേശം. ബാഹ്മണര്* ഭക്ഷിച്ച ഇലയില്* മറ്റുള്ളവര്* ഉരുളുന്ന വഴിപാട് നിര്*ത്തണമെന്നാണ് മായ കര്*ണാടക മുഖ്യന്ത്രി ബിഎസ് യെഡിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

    ത്വക് രോഗങ്ങള്* മാറും എന്ന അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തില്* നടത്തുന്ന ആചാരം ദളിത വിരുദ്ധമാണെന്നും മായാവതി കര്*ണാടക മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് എഴുതിയ കത്തില്* പറയുന്നു.

    ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ സുബ്രമഹ്ണ്യ ക്ഷേത്രത്തിലാണ് വിചിത്രമായ ഈ ആചാരം നിലനില്*ക്കുന്നത്. നാനൂറ് വര്*ഷത്തോളം പഴക്കമുള്ളതാണ് ഈ ഉരുളല്* വഴിപാട് എന്ന് ക്ഷേത്രാധികാരികര്* അവകാശപ്പെടുന്നു.

    ബ്രാഹ്മണര്* അടക്കം എല്ലാ ജാതിയില്*പ്പെട്ടവരും ത്വക്*രോഗ ശമനത്തിനായി ഉരുളിച്ച വഴിപാട് നടത്താറുണ്ട്. എന്നാല്*, പിന്നോക്ക സമുദായത്തില്* നിന്നുള്ളവരായിരിക്കും വഴിപാട് നടത്തുന്നവരില്* ഏറെപ്പേരും. ഇതുകൊണ്ടാണ് മായാവതി ഇതിനെ ദളിതവിരുദ്ദ വഴിപാട് എന്ന് വിശേഷിപ്പിക്കാന്* കാരണം.

    സാമൂഹികമായി താഴ്ന്നവരെ വീണ്ടും ചവിട്ടിത്താഴ്ത്തുന്നതിനാണ് ഈ ആചാരമെന്ന് മായാവതി കുറ്റപ്പെടുത്തുന്നു. ഭരണഘടന നല്*കുന്ന അവകാശങ്ങള്*ക്ക് പോലും എതിരായ ഈ ആചാരം നിര്*ത്തലാക്കണം എന്നും കര്*ണാടക സര്*ക്കാര്* അവസരത്തിനൊത്ത് ഉയരണം എന്നും മായാവതി ആവശ്യപ്പെട്ടു.





    Powered by WizardRSS | Best Membership Site Software
Working...
X