വിവാഹം മഹത്തരം, പക്ഷേ ഇപ്പോഴില്ല: കത്രീന

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിവാഹം മഹത്തരം, പക്ഷേ ഇപ്പോഴില്ല: കത്രീന

    കത്രീന എന്ന് വിവാഹം ചെയ്യും, എന്നും എപ്പോഴും ആരാധകര്*ക്ക് ചോദിക്കാനുള്ള കാര്യമിതാണ്. പലവട്ടം പൊളിഞ്ഞുവെന്ന് തോന്നിയേടത്തുനിന്നും വീണ്ടും തളിര്*ത്ത് വന്ന കത്രീന സല്*മാന്* പ്രണയം ഇപ്പോല്* ഏതാണ്ട് നിലച്ച മട്ടാണ്. ഇതുകൊണ്ടുതന്നെ എന്നാണ് കല്യാണം എന്ന ചോദ്യം എല്ലായിടത്തുവച്ചും കത്രീനയ്ക്ക് നേരിടേണ്ടിവരുന്നുണ്ട്. എന്തായാലും ഉടനെ ഇങ്ങനെ ഒരു ഭാര്യാപദവി അലങ്കരിക്കാന്* താനില്ലെന്നാണ് കത്രീന പറയുന്നത്. പക്ഷേ അത് വിവാഹത്തോട് യോജിപ്പില്ലാത്തതുകൊണ്ടൊന്നുമല്ലെന്നും കത്രീന പറയുന്നു.

    വിവാഹത്തെക്കുറിച്ച് ഇപ്പോള്* എനിക്ക് യാതൊരു പദ്ധതിയുമില്ല. വിവാഹമെന്നത് വളരെ മഹത്തരമായ കാര്യമാണ്. ഇത് വളരെ ആലോചിച്ച് ചെയ്യേണ്ടകാര്യമാണ്. അതുകൊണ്ടുതന്നെ അക്കാര്യം ദൈവത്തിന് വിട്ടേക്കാം- കഴിഞ്ഞ ദിവസം പുത്തന്* ചിത്രമായ തീസ് മാര്* ഖാന്*' ന്റെ പ്രമോഷന്* പരിപാടികള്*ക്കായി എത്തിയ കത്രീന റിപ്പോര്*ട്ടര്*മാരുടെ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു.

    തീസ് മാര്* ഖാനില്* നായകനായി അഭിനയിക്കുന്ന അക്ഷയ്കുമാറാണെങ്കില്* ചോദിക്കുന്നത് മറ്റൊരു തരത്തിലാണ്. എന്തിനാണിപ്പോള്* കത്രീനയെ കല്യാണം കഴിപ്പിക്കാന്* നോക്കുന്നത്. കത്രീന വളരെനല്ലൊരു നടിയാണ്. അവരെ വെറുതെവിടൂ കരിയര്* മഹത്തരമാക്കട്ടെ-ഇതാണ് അക്കിയുടെ പക്ഷം.

    ബോളിവുഡില്* മുന്*നിരനായികയായി വിലസുന്ന കത്രീന ഈ വര്*ഷമാദ്യം രാജനീതി' എന്ന പൊളിറ്റിക്കല്* ത്രില്ലര്* ചിത്രത്തിലൂടെ വ്യത്യസ്തമായ പ്രകടനം കാഴ്ചവച്ച് പ്രശംസ നേടിയിരുന്നു. ഇപ്പോള്* പുറത്തുവരാനിരിക്കുന്ന തീസ് മാര്* ഖാനാകട്ടെ രാജനീതിയില്*നിന്നും തീര്*ത്തും വ്യസ്തമായി കത്രീനയുടെ ഗ്ലാമറിനെ ആവോളം ഉപയോഗപ്പെടുത്തിയിരിക്കുന്ന ചിത്രമാണ്.

    ഫറാഖാന്* സംവിധാനം ചെയ്ത തീസ് മാര്* ഖാനിലെ ഷീലാ കി ജവാനി'യെന്ന ഐറ്റംനമ്പര്* ഇതിനോടകംതന്നെ സൂപ്പര്*ഹിറ്റായിക്കഴിഞ്ഞു.





    Powered by WizardRSS | Best Membership Site Software
Working...
X