അരുണ്* നയ്യാരുമായി പിരിഞ്ഞു: ലിസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അരുണ്* നയ്യാരുമായി പിരിഞ്ഞു: ലിസ്

    ഹോളിവുഡ് നടിയും മോഡലുമായ എലിസബത്ത് ഹര്*ലി ഭര്*ത്താവ് അരുണ്* നയ്യാരുമായുള്ള ബന്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ഭര്*ത്താവും താനുമായി പിരിഞ്ഞ കാര്യം ഹര്*ലി പുറത്തുവിട്ടത്. ആസ്*ത്രേലിയന്* ക്രിക്കറ്റ്താരം ഷെയ്ന്* വോണുമായുള്ള ബന്ധം ചൂടന്* ഗോസിപ്പായി മാറിയപ്പോഴാണ് ഹര്*ലി ഇക്കാര്യം വ്യക്തമാക്കിയത്. ഹര്*ലിയെ ഷെയ്ന്* വോണ്* ചുംബിക്കുകയും ആലിംഗനംചെയ്യുകയും ചെയ്യുന്ന ചിത്രങ്ങള്* ബ്രിട്ടീഷ് ടാബ്ലോയിഡുകള്* കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മണിക്കൂറുകള്*ക്കകം ട്വിറ്ററില്* നടത്തിയ പ്രതികരണത്തിലാണു താന്* ഭര്*ത്താവിനെ വഞ്ചിക്കുകയല്ലെന്നും അരുണ്* നയ്യാരുമായി മാസങ്ങള്*ക്കു മുമ്പ് വേര്*പിരിഞ്ഞെന്നും വ്യക്തമാക്കിയത്. അരുണിന്റെ കുടുംബത്തിനും അടുത്ത ബന്ധുക്കള്*ക്കും ഇക്കാര്യം അറിയാമായിരുന്നുവെന്നും ലിസ് പറയുന്നു.

    ഇന്ത്യന്* വംശജനായ പ്രമുഖ വ്യവസായി അരുണ്* നയ്യാരുമായി 2007ലായിരുന്നു ബ്രിട്ടീഷുകാരിയായ ഹര്*ലിയുടെ വിവാഹം. കോടികള്* വാരിയെറിഞ്ഞ് ജോധ്പൂരില്* വെച്ച് നടന്ന വിവാഹം ലോകമാധ്യമങ്ങളില്* വന്* വാര്*ത്താപ്രധാന്യം നേടിയിരുന്നു.

    ബ്രീട്ടിഷ് നടന്* ഹഗ് ഗ്രാന്റ്, നിര്*മാതാവ് സ്റ്റീവ് ബിങ് എന്നിവരായിരുന്നു ഹര്*ലിയുടെ മുന്* കാമുകന്മാര്*. സ്റ്റീവുമായുള്ള ബന്ധത്തില്* ഹര്*ലിയ്ക്ക് ഒരു കുട്ടിയുമുണ്ട്. ഹര്*ലിയും വോണും ഈയാഴ്ച ലണ്ടനിലെ ഹോട്ടലില്* രണ്ടു രാത്രികള്* ഒന്നിച്ചു ചെലവഴിച്ചെന്നും ബ്രിട്ടിഷ് പത്രങ്ങള്* റിപ്പോര്*ട്ട് ചെയ്തിരുന്നു.





    Powered by WizardRSS | Full Text RSS
Working...
X