മമത മേയറെ കുളത്തില്* തള്ളിയിട്ടു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മമത മേയറെ കുളത്തില്* തള്ളിയിട്ടു

    കൊല്*ക്കത്ത: മസിലും പിടിച്ചുനടക്കുന്ന മമതാ ബാനര്*ജിയെയാണ് ബംഗാളികള്* ഇതുവരെ കണ്ടിരുന്നത്. എന്നാല്* ഞായറാഴ്ച കൊല്*ക്കത്ത നഗരവാസികള്* കണ്ടത് കോപ്പറേഷന്* മേയറെ വെള്ളത്തില്* തള്ളിയിട്ട് കുട്ടികളെ പോലെ പൊട്ടിച്ചിരിയ്ക്കുന്ന മമതയുടെ മറ്റൊരു മുഖമാണ്. ചേത്*ലയിലെ ബൂസ്റ്റര്* പമ്പിങ് സ്*റ്റേഷന്* ശിലാസ്ഥാപനത്തിനെത്തിയതായിരുന്നു മമതാ. വേദിക്കു തൊട്ടടുത്തു കുട്ടികള്*ക്കു വേണ്ടി പുതുതായി നിര്*മിച്ച സ്വിമ്മിങ് പൂള്* സന്ദര്*ശിക്കുകയായിരുന്നു മമത. ഒപ്പം മേയര്* സൊവന്* ചാറ്റര്*ജിയും തൃണമൂല്* കോണ്*ഗ്രസ് നേതാക്കളും.

    സൊവന്റെ മകളും കൂട്ടുകാരിയും നീന്തല്*ക്കുളത്തില്* കളിച്ചു തിമിര്*ക്കുന്നു. അവര്*ക്കൊപ്പം കളിച്ചുകൂടേ എന്നു ചോദിച്ചു സോവനെ ചെറുതായൊന്നു തള്ളി, മമത. വീഴാനാഞ്ഞുവെങ്കിലും ബാലന്*സ് വീണ്ടെടുത്ത സൊവന്* അഭ്യര്*ഥന ചിരിച്ചുതള്ളി. കൂടെയുള്ളവര്* എല്ലാം നിര്*ബന്ധിച്ചെങ്കിലും കുളത്തിലിറങ്ങാതെ നിന്നപ്പോഴായിരുന്നു സൊവനെ വീഴ്ത്തിയ രണ്ടാമത്തെ തള്ള്. ഇത്തവണ മേയര്* വെള്ളത്തില്*. ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും കുട്ടികള്*ക്കൊപ്പം കളി തുടങ്ങിയ സൊവനെ കണ്ട് മമതയും കൂട്ടരും ചിരിയോട് ചിരി.

    അടുത്തു തന്നെ ബാംഗളിലെ ഇടതുമുന്നണിയെയും മമത ഇതുപോലെ ഹുഗ്ലി നദിയില്* തള്ളിയിടും. സൊവന്* പിന്നീട് മാധ്യമ പ്രവര്*ത്തകരോട് പറഞ്ഞു. രാജ്യം കാത്തിരിയ്ക്കുന്ന ബംഗാള്* തിരഞ്ഞെടുപ്പിന് ഇനി നാല് മാസമേയുള്ളൂ.





    Powered by WizardRSS | Full Text RSS
Working...
X