കണ്ണൂര്*: സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്ത പി ശശിയ്ക്കു വിനയായത് ധാര്*മികമൂല്യമില്ലാത്ത സ്വഭാവമാണെന്ന് റിപ്പോര്*ട്ട്. ഒരു സിപിഎം എംഎല്*എയും ഡിവൈഎഫ്*ഐ നേതാവും നല്*കിയ പരാതിയാണ് ശശിയുടെ ജില്ലാ സെക്രട്ടറി സ്ഥാനം തെറിപ്പിച്ചത്. എംഎല്*എ നേരത്തെ ശശിക്കെതിരെ പരാതി നല്*കിയെങ്കിലും ഒരു വിഭാഗം ശശിയുടെ സംരക്ഷണത്തിനെത്തുകയായിരുന്നു. ഈ സംഭവം ഒത്തുതീര്*ന്നതിന് തൊട്ടുപിന്നാലെ സിപിഎം, ഡിവൈ എഫ്*ഐ നേതാക്കളും പരാതിയുമായി എത്തി.
അതോടെ നേതൃത്വത്തിനു പിടിച്ചു നില്*ക്കാന്* കഴിയാത്ത നിലയിലായി. അപമര്യാദയായി പെരുമാറിയെന്ന ഡിവൈഎഫ്*ഐ ജില്ലാ നേതാവിന്റെ ഭാര്യയുടെ പരാതി നേതൃത്വം ഗൗരവത്തോടെ എടുക്കുകയായിരുന്നു. പാര്*ട്ടി ജനറല്*സെക്രട്ടറി പ്രകാശ് കാരാട്ടിനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പരാതി നല്*കിയിരുന്നു. ഇതേ തുടര്*ന്ന് മാരത്തോണ്* യോഗത്തിനൊടുവില്* ശശിയുടെ സ്ഥാനം തെറിക്കുകയായിരുന്നു.
പെണ്*വിഷയത്തിലാണ് ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതെന്ന കാര്യം ഇതിനകം തന്നെ പുറത്തായി കഴിഞ്ഞിട്ടുണ്ട്. ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയ ശശിയെ സംസ്ഥാന കമ്മിറ്റിയില്* നിന്നു മാറ്റാനും സമ്മര്*ദ്ദമേറിയിരിക്കുകയാണ്.
സിപിഎം ജനറല്* സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്* ഡിസംബര്* 23ന് ഉന്നത നേതാക്കളുടെ യോഗം കണ്ണൂരില്* ചേരുന്നുണ്ട്. പിണറായി വിജയന്*, കോടിയേരി ബാലകൃഷ്ണന്* എന്നിവര്* യോഗത്തില്* പങ്കെടുക്കും. അതിനുശേഷം തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗമായിരിക്കും ശശിയെ മാറ്റുന്ന കാര്യം തീരുമാനിക്കുക.
ഇതിനിടെ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെ പ്രമുഖ ന്യൂറോ സര്*ജന്റെ അടുത്ത് ചികില്*സ തേടിയെത്തിയ ശശി ആയുര്*വേദ ചികില്*സക്കായി ബുധനാഴ്ച കോയമ്പത്തൂരിലെത്തും. കഴുത്തിന് കലശലായ വേദന കാരണമാണ് മാറി നില്*ക്കുന്നതെന്നാണ് ശശിയും പാര്*ട്ടിയും നല്*കുന്ന വിശദീകരണം. ഇ.കെ.നായനാര്* അവസാനം മുഖ്യമന്ത്രിയായിരുന്നപ്പോള്* അദ്ദേഹത്തിന്റെ പൊളിറ്റിക്കല്* സെക്രട്ടറിയായിരുന്നു ശശി.
കാര്യമെന്തായാലും ഔദ്യോഗിക വിഭാഗത്തിനെതിരെ ആഞ്ഞടിക്കാനുള്ള ആയുധം കിട്ടിയ ആഹ്*ളാദത്തിലാണ് വി. എസ് വിഭാഗം.
Powered by WizardRSS | Full Text RSS