ദേവപ്രശ്*നക്കേസ്: കുറ്റപത്രം സമര്*പ്പിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ദേവപ്രശ്*നക്കേസ്: കുറ്റപത്രം സമര്*പ്പിച്ചു

    കോട്ടയം: ശബരിമലയില്* 2006ല്* നടന്ന വിവാദ ദേവപ്രശ്*നവുമായി ബന്ധപ്പെട്ട കേസില്* കന്നട സിനിമാനടി ജയമാലയടക്കമുള്ളവരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്*പ്പിച്ചു. കേസില്* ഉണ്ണിക്കൃഷ്ണപ്പണിക്കര്* ഒന്നാം പ്രതിയും സഹായി രഘുപതി രണ്ടാം പ്രതിയുമാണ്. റാന്നി ഒന്നാം ക്ലാസ്സ് മജിസ്*ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്*പ്പിച്ചത്. ജ്യോത്സ്യന്* പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കരുടെ നേതൃത്വത്തില്* നടന്ന ദേവപ്രശ്*നത്തില്*, ശബരിമലയില്* സ്ത്രീസാന്നിധ്യം ഉണ്ടായിട്ടുണ്ടെന്ന പരാമര്*ശമാണ് വന്* വിവാദത്തിനും കേസിനും ഇടയാക്കിയത്.

    ദേവപ്രശ്*നത്തിലെ കണ്ടെത്തല്* സാധൂകരിക്കാനായി പണിക്കരും ജയമാലയും ചേര്*ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. ശബരിമലയില്* ദര്*ശനം നടത്തിയപ്പോള്* താന്* ശ്രീകോവിലിനുള്ളില്* കയറി അയ്യപ്പവിഗ്രഹത്തെ തൊട്ടെന്ന് അവകാശപ്പെട്ട് ജയമാല ഫാക്*സ് സന്ദേശം അയച്ചിരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്*

    മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തില്* പ്രസ്താവന നടത്തിയതിനാണ് മൂന്നാം പ്രതിയാക്കി ജയമാലയ്*ക്കെതിരെ കേസെടുത്തിട്ടുള്ളത്.





    Powered by WizardRSS | Full Text RSS
Working...
X