ജ. ബാലകൃഷ്ണനെതിരെ ജ. ഗോഖലെ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജ. ബാലകൃഷ്ണനെതിരെ ജ. ഗോഖലെ

    ദില്ലി: മദ്രാസ് ഹൈക്കോടതി ജഡ്ജിയായ രഘുപതിയെ മുന്* ടെലികോം മന്ത്രിയായ എ രാജ സ്വാധീനിക്കാന്* ശ്രമിച്ചുവെന്ന കത്ത് മുന്* ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന് ലഭിച്ചിരുന്നുവെന്ന് മദ്രാസ് ഹൈക്കോടതി മുന്* ചീഫ് ജസ്റ്റീസ് എച്ച്.എല്*. ഗോഖ്*ലെയുടെ വെളിപ്പെടുത്തല്*. രഘുപതിയുടെ കത്ത് തനിക്ക് കിട്ടിയില്ലെന്ന ബാലകൃഷ്ണന്റെ വാദത്തെയാണ് ഗോഖലെ ഖണ്ഡിച്ചിരിയ്ക്കുന്നത്. ടെലികോം മന്ത്രി എ രാജക്കു വേണ്ടി തമിഴ്*നാട് ബാര്* കൌസില്* ചെയര്*മാന്* ചന്ദ്രമോഹന്* തന്നെ സ്വാധീനിക്കാന്* ശ്രമിച്ചതായി സൂചിപ്പിച്ച് രഘുപതി അയച്ച കത്ത് താന്* ജസ്റ്റിസ് ബാലകൃഷ്ണന് കൈമാറിയിരുന്നുവെന്നും ജസ്റ്റിസ് ഗോഖലെ പറഞ്ഞു.

    കത്തിന്റെ രണ്ടാമത്തെ ഖണ്ഡികയില്* രാജയുടെ പേര് വ്യക്തമായി പറഞ്ഞിട്ടുണ്ട്. പരാതി സ്വീകരിച്ചതായി കാണിച്ചുള്ള മറുപടി സുപ്രീം കോടതിയില്* നിന്നു ലഭിച്ചിരുന്നുവെന്നും ജസ്റ്റീസ് ഗോഖ്*ലെയുടെ വാര്*ത്താക്കുറിപ്പില്* പറയുന്നു.





    Powered by WizardRSS | Full Text RSS
Working...
X