വാന്* തടാകത്തിലേയ്ക്ക് മറിഞ്ഞ് 28 മരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വാന്* തടാകത്തിലേയ്ക്ക് മറിഞ്ഞ് 28 മരണം

    മൈസൂര്*: വിവാഹസത്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാന്* തടാകത്തിലേയ്ക്ക് മറിഞ്ഞ് മൂന്ന് കുട്ടികളുള്*പ്പെടെ 28 പേര്* മരിച്ചു. മൈസൂര്*-നഞ്ചന്*കോട് ദേശീയ പാതയില്* മൈസൂര്* വിമാനത്താവളത്തിന് സമീപത്തെ ഗുണ്ടുബന്ദിതടാകത്തിലാണ് അപകടം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് സംഭവംനടന്നത്. മരിച്ചവരില്* ഏറെയും സ്ത്രീകളാണ്. വാനില്* 34 പേരായിരുന്നു ഉണ്ടായിരുന്നത്.

    ഇതില്* ആറു പേര്* നീന്തി രക്ഷപ്പെട്ടു. ഇതില്* െ്രെഡവറും സഹായിയും ഉള്*പ്പെടുന്നു. 28പേരുടെ മൃതദേഹം നാട്ടുകാരും അഗ്*നിശമന സേനാംഗങ്ങളും മണിക്കൂറുകളോളം പ്രയത്*നിച്ചാണ് കരയ്*ക്കെത്തിച്ചത്. വരനും വധുവും ബന്ധുക്കളും പിന്നാലെ മറ്റൊരു വാഹനത്തിലുണ്ടായിരുന്നു.

    നഞ്ചന്*കോടിലെ വരന്റെ വീട്ടിലെ സത്കാരത്തില്* പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തില്*പ്പെട്ടത്. മരിച്ചവരെല്ലാം മണ്ഡ്യ ജില്ലയിലെ അരളഗുപ്പെ ഗ്രാമവാസികളാണ്. രണ്ടുപേരെ തിരിച്ചറിയുന്നതിന് മൃതദേഹങ്ങള്* മൈസൂര്* മെഡിക്കല്*കോളേജ് മോര്*ച്ചറിയില്* സൂക്ഷിച്ചിരിക്കുകയാണ്.

    മരിച്ചവരുടെ കുടുംബങ്ങള്*ക്ക് ഒരു ലക്ഷം രൂപയുടെയും പരിക്കേറ്റവരുടെ കുടുംബങ്ങള്*ക്ക് 50,000 രൂപയുടെയും സാമ്പത്തികസഹായം അനുവദിച്ചു.

    ഇവരും രക്ഷാപ്രവര്*ത്തനത്തില്* പങ്കാളികളായി. മൈസൂരിന്റെ ചുമതലയുള്ള മന്ത്രി എസ്.എ. രാമദാസ്, മൈസൂര്* മേയര്* സന്ദേശ് സ്വാമി, ജില്ലാ കളക്ടര്* ഹര്*ഷഗുപ്ത എന്നിവര്* സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവര്*ത്തനങ്ങള്*ക്ക് നേതൃത്വം നല്കി.അതിവേഗത്തില്* വന്ന വാന്* മൈസൂര്* വിമാനത്താവളത്തിന് സമീപത്തെ വളവില്* വെച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്*സാക്ഷികള്* പറഞ്ഞു. വാഹനം നഞ്ചന്*കോടില്* നിന്ന് മണ്ഡ്യയിലേക്ക് വരികയായിരുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X