മഹാദേവന്റെ മൂന്നാം ദൗത്യം വിജയകരമാവുമോ? പ്രേക്ഷകരുടെ ഉള്ളിലുയരുന്ന ചോദ്യത്തിനുത്തരം കിട്ടാന്‍* ഇനി ഏതാനും മണിക്കൂറുകള്‍* മാത്രം. മലയാള സിനിമയിലെ സമീപ കാലത്തെഏറ്റവും പണച്ചെലവേറിയ ചിത്രം, മോഹന്‍*ലാല്‍*-മേജര്‍* രവി കൂട്ടുകെട്ടിനൊപ്പം ബോളിവുഡിന്റെ സ്വന്തം ബിഗ് ബി, ജേര്* രവിയുടെ സൂപ്പര്‍*ഹിറ്റുകളുടെ തുടര്‍*ച്ച, തമിഴിലും ബോളിവുഡിലെയും മുന്‍*നിര താരങ്ങള്‍* കാണ്ഡഹാറിന്റെ വിശേഷണങ്ങള്‍* ഇനിയുമേറെ ബാക്കിയാണ്. രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതേമല്*പ്പിച്ച നിര്*ത്തിയ കാണ്ഡഹാര്‍* വിമാനറാഞ്ചലിന്റെ പ്രമേയവുമായാണ് മേജര്‍* രവി വീണ്ടും പ്രേക്ഷകര്‍*ക്ക് മുന്നിലെത്തുന്നത്. ഇതിന് മുമ്പ് കീര്‍*ത്തിചിക്രയിലും കുരുക്ഷേത്രയിലും മോഹന്‍*ലാല്‍* ആടിത്തകര്*ത്ത മഹാദേവനെ കാണ്ഡഹാര്‍* ദൗത്യമേല്*പ്പിയ്ക്കുമ്പോള്* രവി നേരിടുന്ന വെല്ലുവിളികള്‍* ഏറെയാണ്.
രാജീവ് ഗാന്ധി ഘാതകരെ തേടിയുള്ള അന്വേഷണം പ്രമേയമാക്കി മിഷന്* 90 ഡേയ്*സ് എന്നൊരു സിനിമയും ഇടക്കാലത്ത് മേജര്‍* സംവിധാനം ചെയ്തിരുന്നു. മറ്റു രണ്ട് സിനിമകളെക്കാള്‍* ടെക്*നിക്കലി ഏറെ പെര്*ഫെക്ടായിരുന്നെങ്കിലും ഈ മമ്മൂട്ടി ചിത്രം ബോക്*സ് ഓഫീസില്‍* തകര്*ന്നുതരിപ്പണമായിരുന്നു. പ്രമേയത്തോട് സത്യനസന്ധത പുലര്*ത്തി സിനിമയൊരുക്കിയതായിരുന്നു സംവിധായകന് പറ്റിയ പ്രധാന പാളിച്ച. സിനിമയെന്ന നിലയില്‍* നിന്നും മിഷന്* 90 ഡേയ്*സ് ഒരു ഡോക്യുമെന്ററിയായിപ്പോയെന്ന് വരെ പ്രേക്ഷകര്‍* കുറ്റപ്പെടുത്തിയിരുന്നു.
യഥാര്*ത്ഥത്തില്* നടന്ന സംഭവം അതേപടി സിനിമയിലേക്ക് പകര്*ത്തിയപ്പോള്‍* നായകന്* പരാജയപ്പെടുന്ന ക്ലൈമാക്*സ് പ്രേക്ഷകര്‍*ക്ക് ദഹിച്ചില്ല. ഈ പിഴവ് മേജര്‍* രവി തന്നെ പിന്നീട് തുറന്ന് സമ്മതിയ്ക്കുകയും ചെയ്തു. ഒരു നാടകീയമായ വിജയം നായകന് നല്*കിയിരുന്നെങ്കില്* ഈ സിനിമയുടെ വിധി മറ്റൊന്നാവുമായിരുന്നെന്ന് രവി പറഞ്ഞിരുന്നു.
എന്തായാലും മിഷന്* കാണ്ഡഹാറിനിറങ്ങിത്തിരിയ്ക്കുമ്പോഴും മേജര്‍* രവി നേരിടുന്നത് സമാനമായ സാഹചര്യമാണ്. യഥാര്*ത്ഥത്തില്* ഇന്ത്യന്‍* ഭരണകൂടം പരാജയപ്പെട്ട ദൗത്യം വെള്ളിത്തിരയിലെത്തിയ്ക്കുമ്പോള്* മുമ്പ് വരുത്തിവെച്ച പിഴവ് സംവിധായകന്* ആവര്*ത്തിയ്ക്കില്ലെന്ന് തന്നെ നമുക്ക് കരുതാം.
വിമാനറാഞ്ചലിലൂടെ രാജ്യം നേരിട്ട പ്രതിസന്ധി പരിഹരിക്കാന്‍* സ്വന്തം മാര്‍*ഗങ്ങളുമായാണ് മേജര്‍* മഹാദേവന്* വീണ്ടുമെത്തുന്നത്. ത്രസിപ്പിയ്ക്കുന്ന ഓപ്പറേഷനിലൂടെ വിമാനറാഞ്ചികളെ മഹാദേവന്* കീഴടക്കുന്ന് തന്നെയാണ് സൂചനകള്‍*. സെറ്റിടുന്നതിന് പകരം യഥാര്*ത്ഥ വിമാനത്തിനുള്ളില്‍* തന്നെയാണ് ആക്ഷന്‍* രംഗങ്ങള്‍* ചിത്രീകരിച്ചിരിയ്ക്കുന്നത്. ആക്ഷന്‍*, പാട്രിയോട്ടിസം, ഹ്യൂമനിസം എന്നിങ്ങനെ മേജര്‍* രവിയുടെ സ്ഥിരം ചേരുവകളെല്ലാം ഈ സിനിമയിലുമുണ്ട്.
രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍* മകനെ നഷ്ടപ്പെടുന്ന ലോകനാഥന്* ശര്*മ എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന്* അവതരിപ്പിക്കുന്നത്. സുമലത, കെപിഎസി ലളിത, ഗണേഷ് വെങ്കിട്ടരാമന്*, കാവേരി ഝാ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍*.
അടുത്ത പേജില്‍*
കേണല്‍* മോഹന്‍*ലാലിന്റെ ആദ്യ ദൗത്യം
Powered by WizardRSS | Work At Home Jobs