ചൂടന്* നീതു ചൂടായപ്പോള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചൂടന്* നീതു ചൂടായപ്പോള്*

    ബോളിവുഡിന്റെ ഹോട്ട് സ്റ്റാര്* നീതു ചന്ദ്ര ശരിയ്ക്കും കഴിഞ്ഞ ദിവസം ഹോട്ടായി. മറ്റൊന്നുമല്ല, കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ ഡയലോഗ് കേട്ടിട്ടാണ് നീതുവിന് കലി കയറിയത്. ദില്ലിയിലെ കുഴപ്പക്കാര്* കുടിയേറ്റക്കാരാണെന്ന ചിദംബരത്തിന്റെ പ്രസ്താവനയാണ് നടിയെ ചൊടിപ്പിച്ചതത്രേ.ക്രിമിനലുകളാണ് കുറ്റം ചെയ്യുന്നത്, കുടിയേറ്റക്കാരല്ല, ചിദംബരത്തിന്റെ പ്രസ്തവനയോട് നീതു പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. പ്രതിഷേധമുയര്*ന്നപ്പോള്* ചിദംബരം പ്രസ്താവന പിന്*വലിച്ചതിനെയും നടി ചോദ്യം ചെയ്തു. രാഷ്ട്രീയക്കാര്* ഇങ്ങനെ കാലുമാറമോ എന്നാണ് നീതു ചോദിയ്ക്കുന്നത്.

    അവര്* പ്രസ്താവനകള്* ഇറക്കുകയും പിന്നീട് അത് തിരുത്തുകയും ചെയ്യുന്നു. നമുക്ക് വേണ്ടത് ഒന്നിപ്പിയ്ക്കുന്ന നേതാക്കന്മാരെയാണ് അല്ലാതെ ബ്രിട്ടീഷുകാരെപ്പോലെ ഭിന്നിപ്പിയ്ക്കുന്നവരെയല്ല. കുടിയേറ്റക്കാരാണ് ദില്ലിയെ ഉയര്*ത്തിക്കൊണ്ടുവന്നത്. അവരാണ് മെട്രോയും ഫ്*ളൈഓവറുകളും നിര്*മിച്ചത്. നഗരത്തിന്റെ അഭിമാനമായ മാളുകളും മള്*ട്ടിപ്ലെക്*സുകളും അവരുടെ സംഭാവനകളാണ്. എന്നാല്* ആഭ്യന്തര മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ പ്രസ്താവന കുടിയേറ്റക്കാരെ നിരാശരാക്കുന്നതാണ്. ഇത്തരം പ്രസ്താവനകളിറക്കുന്ന രാഷ്ട്രീയക്കാര്*ക്കെതിരെ നിയമം നിര്*മിയ്ക്കണം -നീതു ആവശ്യപ്പെട്ടു.





    Powered by WizardRSS | Work At Home Jobs
Working...
X