വെന്* ഇന്ത്യയില്*; ടിബറ്റുകാര്* പ്രതിഷേധിക്കുന്ന?? ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വെന്* ഇന്ത്യയില്*; ടിബറ്റുകാര്* പ്രതിഷേധിക്കുന്ന?? ?

    ദില്ലി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്*ശനത്തിനായി ചൈനീസ് പ്രധാനമന്ത്രി വെന്* ജിയാബോ ഇന്ത്യയിലെത്തി. ദില്ലിയില്* നാവികസേനാ വിമാനത്താവളത്തില്* ഉച്ചയ്ക്ക് 1.45 ന് ഇറങ്ങിയ ചൈനീസ് സംഘത്തെ വാണിജ്യ വ്യവസായ സഹമന്ത്രി ജ്യോതിരാജ സിന്ധ്യ, വിദേശകാര്യ സെക്രട്ടറി നിരുപമ റാവു എന്നിവര്* ചേര്*ന്ന് സ്വീകരിച്ചു. വെന്* ജിയാബോയുടെ രണ്ടാമത്തെ ഇന്ത്യന്* സന്ദര്*ശനമാണിത്.വാണിജ്യവിഷയങ്ങളിലും അതിര്*ത്തി സംബന്ധിച്ചും ചൈനയും ഇന്ത്യയും തമ്മില്* ചര്*ച്ചകള്* നടക്കും. ഒട്ടേറെ കരാറുകളും ഇരുരാജ്യങ്ങളും തമ്മില്* ഒപ്പുവെക്കും. പ്രധാനമന്ത്രി അടക്കമുള്ളവരുമായും വെന്* ജിയാബോ ചര്*ച്ച നടത്തും. ബുധനാഴ്ച്ച ടാഗോര്* ഇന്റര്*നാഷണല്* സ്*കൂള്* സന്ദര്*ശനവും കുട്ടികളുമായുള്ള സംവാദവുമാണ് ചൈനീസ് പ്രധാനമന്ത്രിക്കുള്ളത്. വ്യാഴാഴ്ച മന്*മോഹന്*സിങുമായി കൂടിക്കാഴ്ച്ച നടത്തും.

    പേപ്പര്* വിസ, പാക് അധിനിവേശ കശ്മീരിലെ നിര്*മ്മാണ പ്രവര്*ത്തനങ്ങള്*, അതിര്*ത്തി പ്രശ്*നം, തുടങ്ങിയവയിലുള്ള അതൃപ്തി ഇന്ത്യ ചെനീസ് പ്രധാനമന്ത്രിയെ അറിയിച്ചേക്കും. ചൈനീസ് ഉല്*പ്പന്നങ്ങള്* ഇന്ത്യന്* വിപണി സ്ഥിരമായി ബഹിഷ്*കരിക്കുന്നതിനെ കുറിച്ചായിരിക്കും ചൈനയുടെ പരാതി. ഇതിന് പുറമെ ഇന്ത്യയില്* ചൈനീസ് ബാങ്കുകള്*ക്ക പ്രവര്*ത്തന സ്വാതന്ത്രം അനുവദിയ്ക്കുന്നതിനെക്കുറിച്ചും ചൈന ആവശ്യമുന്നയിക്കും.

    2010 ല്* ഇന്ത്യ സന്ദര്*ശിക്കുന്ന നാലാമത്തെ രാഷ്ട്രനേതാവാണ് വെന്*. അമേരിക്കന്* ബരാക് ഒബാമ, ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്*ക്കോസി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്* എന്നിവരാണ് ഈ വര്*ഷം ഇന്ത്യയിലെത്തിയത്.

    ഇതിനിടെ ചൈനീസ് പ്രധാനമന്ത്രിയുടെ സന്ദര്*ശനത്തിനെതിരെ ടിബറ്റന്* വംശജര്* പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പാര്*ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്*റ്റേഷനു മുന്നിലാണ് നൂറുകണക്കിന് ടിബറ്റന്* വംശജര്* പ്രതിഷേധവുമായി തടിച്ചുകൂടിയത്. ടിബറ്റിനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാര്*ഡുകളും ടിബറ്റന്* ദേശീയ പതാകയുമായിട്ടായിരുന്നു പ്രതിഷേധക്കാര്* എത്തിയത്.





    Powered by WizardRSS | Work At Home Jobs
Working...
X