മന്*മോഹനും കരുണാനിധിയ്ക്കും എല്*ടിടിഇ ഭീഷണി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മന്*മോഹനും കരുണാനിധിയ്ക്കും എല്*ടിടിഇ ഭീഷണി

    ദില്ലി: പ്രധാനമന്ത്രി മന്*മോഹന്* സിംഗിനും മറ്റ് ചില പ്രമുഖര്*ക്കും എല്*ടിടിഇ വധഭീഷണി ഉണ്ടെന്ന് തമിഴ്*നാട് പൊലീസ് മുന്നറിയിപ്പ് നല്*കി. ഇന്ത്യന്* സയന്*സ് കോണ്*ഗ്രസ് ഉത്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി അടുത്ത മാസം തമിഴ്*നാട് സന്ദര്*ശിക്കാനിരിക്കെയാണ് മുന്നറിയിപ്പ് വന്നിരിക്കുന്നത്.

    മന്*മോഹന്* സിംഗിനു പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം, ആഭ്യന്തര സെക്രട്ടറി ജികെ പിള്ള, തമിഴ്*നാട് മുഖ്യമന്ത്രി എം കരുണാനിധി എന്നിവര്*ക്കും എല്*ടിടിഇ ഭീഷണിയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്*നാട് സര്*ക്കാര്* കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നറിയിപ്പ് സന്ദേശം കൈമാറിയിട്ടുണ്ട്.

    ലങ്കന്* യുദ്ധത്തില്* ശ്രീലങ്കന്* സൈന്യത്തിന്റെ പിടിയില്* നിന്ന് രക്ഷപെട്ട എല്*ടിടിഇ അംഗങ്ങള്* വീണ്ടും ഒന്നിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് റിപ്പോര്*ട്ടില്* പറയുന്നു.

    ഒന്നിച്ച ശേഷം ഉന്നത നേതാക്കള്*ക്ക് നേരെ ആക്രമണം നടത്താനാണ് ഇവരുടെ പദ്ധതിയെന്നാണ് ് തമിഴ്*നാട് സര്*ക്കാരിനു ലഭിച്ചിരിക്കുന്ന വിവരം. മുന്നറിയിപ്പിനെ തുടര്*ന്ന് നേതാക്കള്*ക്കുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.





    Powered by WizardRSS | Work At Home Jobs
Working...
X