2ജി അന്വേഷണം സുപ്രീം കോടതിയുടെ മേല്*നോട്ടത്തില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    2ജി അന്വേഷണം സുപ്രീം കോടതിയുടെ മേല്*നോട്ടത്തില്*

    ദില്ലി: 2ജി സ്*പെക്ട്രം അഴിമതി സംബന്ധിച്ച അന്വേഷണത്തിന് സുപ്രീംകോടതി മേല്*നോട്ടം വഹിക്കും. ഫെബ്രുവരി പത്തിനകം അന്വേഷണത്തിന്റെ ആദ്യ റിപ്പോര്*ട്ട് കോടതിയില്* സമര്*പ്പിയ്ക്കാന്* സിബിഐയോടും എന്*ഫോഴ്*സ്*മെന്റ് ഡയറക്ടറേറ്റിനോടും കോടതി നിര്*ദ്ദേശിച്ചു. 2001 മുതലുള്ള സ്*പെക്ട്രം വിതരണം അന്വേഷിക്കാനും കോടതി നിര്*ദേശിച്ചിട്ടുണ്ട്. നേരത്തെ ചീഫ് വിജിലന്*സ് കമ്മീഷണര്* പിജെ തോമസ് ആയിരുന്നു അന്വേഷണത്തിന് മേല്*നോട്ടം വഹിച്ചിരുന്നത്. എന്നാല്* തോമസ് നേരത്തെ ടെലികോം സെക്രട്ടറിയായിരുന്നതിനാല്* കോടതി ഇക്കാര്യത്തില്* വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

    തുടര്*ന്ന് തോമസിനെ മേല്*നോട്ടച്ചുമതലയില്* നിന്നും കേന്ദ്രസര്*ക്കാര്* നീക്കുകയായിരുന്നു. കേസില്* സുപ്രീംകോടതി മേല്*നോട്ടം വഹിക്കുന്നതില്* എതിര്*പ്പില്ലെന്ന് സിബിഐയും കോടതിയില്* വ്യക്തമാക്കിയിരുന്നു.

    അന്വേഷണ റിപ്പോര്*ട്ട് മുദ്ര വെച്ച കവറില്* സമര്*പ്പിക്കാനാണ് നിര്*ദേശം. കേസില്* ആരോപണവിധേയരായവര്*ക്കെതിരെ എഫ്*ഐആര്* രജിസ്റ്റര്* ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

    അര്*ഹതയില്ലാത്തവര്*ക്കാണ് ലൈസന്*സുകള്* വിതരണം ചെയ്തതെന്ന് സി.എ.ജി യുടെ റിപ്പോര്*ട്ടില്* വ്യക്തമാക്കുന്നുണ്ടെന്ന് ജസ്റ്റീസുമാരായ ജിഎസ് സിങ് വി, എ.കെ.ഗാംഗുലി എന്നിവരുള്*പ്പെട്ട സുപ്രീം കോടതി ബഞ്ച് നിരീക്ഷിച്ചു. അര്*ഹതയില്ലാതെ ലൈസന്*സ് കൈവശംവച്ചവര്*ക്കെതിരെ എന്തു കൊണ്ടാണ് ട്രായ് നടപടിയെടുക്കാത്തത് എന്ന വിഷയവും അന്വേഷണപരിധിയില്* വരുമെന്ന് കോടതി വ്യക്തമാക്കി.





    Powered by WizardRSS | Work At Home Jobs
Working...
X