ഇനി ക്ലാസ് റൂമുകളും 3ഡി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇനി ക്ലാസ് റൂമുകളും 3ഡി

    ദില്ലി: സ്*കൂള്* വിദ്യാര്*ത്ഥികളില്* കൗതുകവും ആശ്ചര്യവും ഒരു പോലെ സൃഷ്ടിയ്ക്കുന്ന രാജ്യത്തെ ആദ്യ 3ഡി ക്ലാസ് റൂം ദില്ലിയില്* പ്രവര്*ത്തനസജ്ജമായി. തീസ് ഹസാരിയിലെ ക്വീന്* മേരീസ് സ്*കൂളില്* കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി കപില്* സിബല്* 3ഡി ക്ലാസ്*റൂം ഉദ്ഘാടനം ചെയ്തു.പഴയ അധ്യാപന സമ്പ്രദായങ്ങളില്* നിന്നും വിപ്ലവകരമായ മാറ്റങ്ങള്* ഇത് വരുത്തുമെന്ന് സിബല്* അഭിപ്രായപ്പെട്ടു. വിജ്ഞാനദാഹികളായ കുട്ടികളെ കൂടുതല്* അറിവു നേടാന്* സഹായിക്കുന്ന പദ്ധതിയാണിത്. രാജ്യത്തെ എല്ലാ സ്*കൂളുകളിലും ഈ സാങ്കേതികവിദ്യ എത്തിക്കുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

    ടെക്*സസ് ഇന്*സ്ട്രമെന്റ്*സ് ആണ് 3ഡി ക്ലാസ്*റൂം സാങ്കേതികവിദ്യ ഇന്ത്യയില്* അവതരിപ്പിയ്ക്കുന്നത്. 3ഡി പ്രൊജക്റ്റര്*, 3ഡി കണ്ടന്റ്, 3ഡി ഗ്ലാസുകള്* എന്നിവയാണ് ക്ലാസ് റൂമിന്റെ പ്രധാനഘടകങ്ങള്*. അധികം വൈകാതെ ചെന്നൈയിലും 3ഡി ക്ലാസ് റൂം നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.





    Powered by WizardRSS | Work At Home Jobs
Working...
X