വയറുകാലിയാക്കിയാ?? ?്* ഹൃദയം പിണങ്ങും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വയറുകാലിയാക്കിയാ?? ?്* ഹൃദയം പിണങ്ങും

    സമയമില്ലാഞ്ഞിട്ടും ഡയറ്റിങിന്റെ പേരിലും ഭക്ഷണം വേണ്ടെന്ന് വച്ച് കാലിവയറുമായി നടക്കുന്നവര്* ഒട്ടേറെയുണ്ട് നമുക്കിടയില്*. എന്നാല്* ഇതത്ര നല്ലകാര്യമല്ലെന്നാണ് ഗവേഷകര്* പറയുന്നത്. വയറ് കാലിയായിക്കിടക്കുന്നത് പ്രത്യേകിച്ചും പ്രാതല്* കഴിയ്ക്കാതിരിക്കുന്നത് ഹൃദയത്തിന് ദോഷം ചെയ്യും. മരണത്തിന് വരെ കാരണമാകുന്ന ഹൃദ്രോഗങ്ങള്* വന്നുപെടാന്* ഇതില്*ക്കൂടുതല്* ഒന്നും വേണ്ടെന്നാണ് പുതിയ പഠനത്തില്* കണ്ടെത്തിയിരിക്കുന്നത്.

    പ്രഭാതഭക്ഷണം വേണ്ടെന്ന് വെയ്ക്കുന്നത് പൊണ്ണത്തടിയുള്*പ്പെടെയുള്ള ഒട്ടേറെ ആരോഗ്യപ്രശ്*നങ്ങള്*ക്ക് കാരണമാകുമെന്ന നേരത്തേയുള്ള കണ്ടെത്തലിനെ അരിക്കിട്ടിറപ്പിക്കുന്നകാര്യങ്ങളും പുതിയ പഠനറിപ്പോര്*ട്ടിലുണ്ട്.

    ഭക്ഷണം കഴിയ്ക്കാതെ വയറ് കാലിയാക്കിവെയ്ക്കുന്നത് രക്തത്തിലെ ഇന്*സുലിന്റെ അളവ് കൂടാന്* കാരണമാകും. ഇത് പ്രമേഹത്തിന്റെ ആദ്യലക്ഷണങ്ങളില്* ഒന്നാണ്. ചെറിയപ്രായത്തില്*ത്തന്നെ ഇക്കാര്യങ്ങള്* ശ്രദ്ധിക്കണമെന്നാണ് ഗവേഷകര്* പറയുന്നത്.

    പ്രാതല്* കഴിയ്ക്കാതെ നടക്കുന്നത് കുട്ടികളിലും യുവാക്കളിലും പതിവായുള്ള ശീലമാണ്. ജീവിതകാലം മുഴുവന്* ഇതുകൊണ്ട് അസ്വസ്ഥത അനുഭവിക്കേണ്ടിവരുന്നത് എത്ര വിഷമകരമായ കാര്യമാണ്. യൂണിവേഴ്*സിറ്റി ഓഫ് ടാസ്മാനിയയിലെ ഗവേഷകരാണ് ഇക്കാര്യത്തില്* പഠനം നടത്തിയത്.

    2184 ആളുകളില്* 20 വര്*ഷത്തോളം നടത്തിയ പഠനത്തിലൊടുവിലാണ് ഇവര്* റിപ്പോര്*ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്*്ട്ട അമേരിക്കന്* ജേണല്* ഓഫ്് ക്ലിനിക്കല്* നുട്രീഷനില്* പ്രസിദ്ധീകരിച്ചിട്ടുണ്ട്.





    Powered by WizardRSS | Work At Home Jobs
Working...
X