കാണ്ഡഹാര്* - സമ്മിശ്ര പ്രതികരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാണ്ഡഹാര്* - സമ്മിശ്ര പ്രതികരണം

    വന്*പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ മോഹന്*ലാല്*-ബച്ചന്* ടീമിന്റെ കാണ്ഡഹാറിന് സമ്മിശ്ര പ്രതികരണം. ആദ്യ ദിവസത്തെ റിപ്പോര്*ട്ടുകള്* പ്രകാരം ലാല്* ആരാധകരില്* പോലും ചിത്രം കാര്യമായ തരംഗം സൃഷ്ടിയ്ക്കാന്* കഴിയുന്നില്ലെന്നാണ് സൂചനകള്*. കാണ്ഡഹാറിന്റെ മുന്* ഭാഗങ്ങളായ കീര്*ത്തി ചക്രയുടെയും കുരുക്ഷേത്രയുടെയും നിലവാരത്തിനൊത്ത് ഉയരാന്* കഴിഞ്ഞുവോയെന്ന സംശയമാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരില്* നിറയുന്നത്.

    ആദ്യ പകുതിയിലെ ഓവര്* സെന്റിമെന്റ്*സ് പലപ്പോഴും വിരസതയിലേക്ക് നീങ്ങുമ്പോള്* രണ്ടാംപകുതിയില്* സിനിമയുടെ ജീവനായി മാറേണ്ട കമാന്*ഡോ ഓപ്പറേഷന്* പ്രേക്ഷകരില്* യാതൊരു ചലനവും സൃഷ്ടിയ്ക്കാന്* പര്യാപ്തമല്ല.

    മോഹന്*ലാലും ബച്ചനും സുമലതയും ഗണേഷ് വെങ്കിട്ടറാമും എന്നിങ്ങനെ പല ഭാഷകളിലെ താരങ്ങളെ അണിനിരത്തുമ്പോള്* സിനിമഏത് ഭാഷയിലാവണമെന്ന കണ്*ഫ്യൂഷനും സംവിധായകന് ഉണ്ടായെന്ന് പ്രേക്ഷകപ്രതികരണങ്ങളില്* നിന്ന് വ്യക്തമാവും. മോഹന്*ലാലും ബച്ചനും കെപിഎസി ലളിതയും തങ്ങള്*ക്ക് ലഭിച്ച റോളിനോട് നീതി പുലര്*ത്തിയപ്പോള്* മറ്റുള്ള താരങ്ങളെല്ലാം പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ്. ഒട്ടേറെ നല്ല മുഹൂര്*ത്തങ്ങളുണ്ടെങ്കിലും മുഴച്ചു നില്*ക്കുന്ന പിഴവുകള്* അതെല്ലാം മറയ്ക്കുകയാണെന്ന് ചുരുക്കത്തില്* പറയാം.

    മികച്ച മാര്*ക്കറ്റിങ് തന്ത്രങ്ങള്* സിനിമയ്ക്ക് ഗുണകരമാവുമെന്ന് തന്നെയാണ് പൊതുവെ കരുതപ്പെടുന്നത്.





    Powered by WizardRSS | Work At Home Jobs
Working...
X