കണ്ണൂര്*: സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളത്തിനു കണ്ണൂര്* ജില്ലയിലെ മട്ടന്നൂര്* മൂര്*ഖന്*പറമ്പില്* മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്* വെള്ളിയാഴ്ച 11ന് തറക്കല്ലിടും. കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്* പട്ടേല്* ചടങ്ങില്* അധ്യക്ഷത വഹിക്കും.കേരളത്തിലെ ഏറ്റവും വലുതും ആധുനികവുമായ വിമാനത്താവളമാണു 2061 ഏക്കറില്* മൂര്*ഖന്*പറമ്പില്* ലക്ഷ്യമിടുന്നത്. ഇതിനായി 1287 ഏക്കര്* ഭൂമിയാണ് ഏറ്റെടുത്തത്്. മൂന്ന് വര്*ഷംകൊണ്ട് യാഥാര്*ഥ്യമാവുമെന്ന് പ്രതീക്ഷിക്കുന്ന വിമാനത്താവളം സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെയാണ് സ്ഥാപിക്കുന്നത്.
ന്*ന് പതിറ്റാണ്ടിലേറെക്കാലമായുള്ള കാത്തിരിപ്പിനും സമ്മര്*ദങ്ങള്*ക്കും ശേഷമാണ് വിമാനത്താവളം എന്ന ആശയം യാഥാര്*ഥ്യമാവുന്നത്. 1996 ജനവരി 19ന് മലയാളിയായ അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി സി.എം.ഇബ്രാഹിമാണ് കണ്ണൂര്* വിമാനത്താവളം ആദ്യമായി പ്രഖ്യാപിക്കുന്നത്.
ഇതോടെ സംസ്ഥാന സര്*ക്കാറും നീക്കങ്ങള്* ആരംഭിച്ചു. ഇ.കെ. നായനാര്* മന്ത്രിസഭയില്* അംഗമായിരുന്ന പിണറായി വിജയന്* ചെയര്*മാനായി വിമാനത്താവളത്തിനുവേണ്ടി സര്*വകക്ഷി കര്*മ സമിതി രൂപംകൊണ്ടു. എങ്കിലും പ്രവര്*ത്തനം സര്*ക്കാര്*തലത്തില്* ഏറെ പുരോഗമിച്ചില്ല.
2005 ഏപ്രില്* 29നാണ് കേന്ദ്ര മന്ത്രിസഭ വിമാനത്താവളത്തിന് തത്വത്തില്* അംഗീകാരം നല്*കുന്നത്. തുടര്*ന്ന് ഉമ്മന്* ചാണ്ടി സര്*ക്കാര്* 192 ഏക്കര്* ഭൂമി ഏറ്റെടുത്തു. വി.എസ്. സര്*ക്കാര്* അധികാരത്തില്* വന്നശേഷം ഭൂമി ഏറ്റെടുക്കാനായി കിന്*ഫ്രയെ ചുമതലപ്പെടുത്തി. ഫാസ്റ്റ് ട്രാക്കില്* 2000 ഏക്കര്* ഭൂമി ഏറ്റെടുക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.
സംയുക്ത പങ്കാളിത്ത വ്യവസ്ഥയില്* വിമാനത്താവളം പണിയാമെന്ന കരാറില്* 2010 ഫിബ്രവരി 27ന് കണ്ണൂര്* ഇന്റര്*നാഷണല്* എയര്*പോര്*ട്ട് ലിമിറ്റഡ് (കിയാല്*) എന്ന പേരില്* പബ്ലിക് ലിമിറ്റഡ് കമ്പനി നിലവില്*വന്നു.
രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ വിമാനത്താവളമായിരിക്കും കണ്ണൂരിലേത്. 3400 മീറ്റര്* റണ്*വെ, സമാന്തരമായി ഇതേ നീളത്തില്* പാര്*ക്കിങ് ബേയിലേക്കുള്ള ടാക്*സി ട്രാക്ക്, കണ്*വന്*ഷന്* സെന്റര്*, വന്*കിട വ്യാപാരകേന്ദ്രങ്ങള്*, വിമാന അറ്റകുറ്റപ്പണിക്കുള്ള മെയിന്റനന്*സ് ഹാങ്ങര്* തുടങ്ങിയവയുമുണ്ടാകും കണ്ണൂര്* വിമാനത്താവളത്തില്*.
വിമാനം ഇറങ്ങാനും ഉയരാനും സാധിക്കുന്ന തരത്തിലായിരിക്കും ടാക്*സി ട്രാക്കിന്റെ നിര്*മാണം. ഒരേസമയം ആയിരം യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന തരത്തില്* രാജ്യാന്തര, ആഭ്യന്തര ടെര്*മിനലുകള്* യോജിപ്പിച്ചിരിക്കും.
തിരുവനന്തപുരം ഏവിയേഷന്* അക്കാദമിയുടെ ഒരു കേന്ദ്രം ഇവിടെ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്. വിനോദസഞ്ചാരികളെയും വടകര മുതല്* കാസര്*കോട് വരെയും കുടകില്* നിന്നുമുള്ള ഗള്*ഫ് യാത്രക്കാരെയുമാണ് ആദ്യഘട്ടത്തില്* പ്രതീക്ഷിക്കുന്നത്.
വടക്കന്* മലബാറിന്റെ വിനോദസഞ്ചാര മേഖലയിലും കൈത്തറി കയറ്റുമതിയിലും വിമാനത്താവളം വലിയ മാറ്റമുണ്ടാക്കുമെന്നു കരുതുന്നു.
Powered by WizardRSS | Work At Home Jobs