മോഷ്ടാവ് വിഴുങ്ങിയ മാല നാലാംദിവസം പുറത്തുവന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മോഷ്ടാവ് വിഴുങ്ങിയ മാല നാലാംദിവസം പുറത്തുവന്നു

    അമ്പലപ്പുഴ: പൊലീസുകാരുടെ നാലു ദിവസത്തെ കാത്തിരിപ്പിനൊടുവില്* കള്ളന്* വിഴുങ്ങിയ തൊണ്ടിമുതലായ സ്വര്*ണമാല പുറത്തുവന്നു. വ്യാഴാഴ്ച പകല്* ഉച്ചയോടെ വിസര്*ജ്യത്തിലൂടെയാണ് മാല പുറത്തുവന്നത്. മോഷണക്കേസില്* അറസ്റ്റിലായി ആശുപത്രിയില്* പ്രവേശിപ്പിച്ചിരുന്ന യുവാവിന് വ്യാഴാഴ്ച ഡോക്ടര്* വയറിളക്കാനുളള മരുന്ന് നല്*കിയിരുന്നു.

    എറണാകുളം പള്ളുരുത്തി കല്ലുച്ചിറപ്പാടം ഷെഫീക്ക് (25) ആണ് വയറ്റില്* മാലയുമായി വണ്ടാനം മെഡിക്കല്*കോളേജ് ആപത്രിയിലെ 10ാം വാര്*ഡില്* പ്രത്യേക നിരീക്ഷണത്തില്* പോലീസ് കാവലില്* കഴിഞ്ഞിരുന്നത്.

    മാല പുറത്തുവന്നതിനാല്* പ്രതിയെ വെള്ളിയാഴ്ച ഡിസ്ചാര്*ജ് ചെയ്യും. കോടതി റിമാഡ് ചെയ്തതിനെത്തുടര്*ന്ന് മജിസ്*ട്രേറ്റ് കസ്റ്റഡിയിലായ പ്രതിയെ ഇതിനു ശേഷം അമ്പലപ്പുഴ മജിസ്*ട്രേറ്റ് കോടതിയില്* ഹാജരാക്കും.

    തൊണ്ടിമുതലായ മാലയും കോടതിയില്* ഹാജരാക്കും. കൊല്ലം വടക്കേവിള മാടന്*വെണ്ടര്*മുക്ക് അക്കരവില്ല നഗര്* കെ.ജി. ഭവനില്* ജനാര്*ദനന്റെ രണ്ടരവയസ്സുള്ള മകള്* ദുര്*ഗയുടെ ഒമ്പതു ഗ്രാം തൂക്കമുള്ള സ്വര്*ണമാലയാണ് ബസ്*യാത്രയ്ക്കിടെ പ്രതി പൊട്ടിച്ചെടുത്തു വിഴുങ്ങിയത്.

    ഞായറാഴ്ച വൈകീട്ടാണ് ഷെഫീക്കിനെയും സഹായി പള്ളുരുത്തി ശാന്തന്* കോളനിയില്* സുരേഷി(18)നെയും അമ്പലപ്പുഴ എസ്.ഐ. ഇ.ഡി. ബിജുവും സംഘവും അറസ്റ്റുചെയ്തത്.

    ഷെഫീക്കിനെ വണ്ടാനം മെഡിക്കല്* കോളേജ് ആപത്രിയില്* കൊണ്ടുപോയി എക്*സ്*റേയെടുത്തപ്പോഴാണ് വയറ്റിനുള്ളില്* മാലയുണ്ടെന്നു കണ്ടത്. അപ്പോള്*മുതല്* 'തൊണ്ടിമുതല്*' പുറത്തുവരാന്* പോലീസ് കാത്തിരിക്കുകയായിരുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X