45കാരിയായ തൊഴിലുടമയെ യൂണിയന്*കാര്* ആക്രമിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    45കാരിയായ തൊഴിലുടമയെ യൂണിയന്*കാര്* ആക്രമിച്ചു

    കല്*ക്കത്ത: അച്ചടക്കമില്ലാത്ത ജോലിക്കാരനെ പിരിച്ചുവിടാന്* തീരുമാനിച്ചതിന്റെ പേരില്* സ്ഥാപന ഉടമസ്ഥയെ ഇടതു യൂണിയന്* പ്രവര്*ത്തകര്* അപമാനിക്കുകയും മര്*ദ്ദിച്ച് അവശയാക്കുകയും ചെയ്തതായി പരാതി. ഇക്കാര്യം കാണിച്ച് നാല്*പ്പത്തിയഞ്ചു വയസ്സുള്ള സ്ത്രീ നല്*കിയ പരാതി പൊലീസ് ഗൗനിച്ചില്ലെന്ന് ആരോപണം.

    കാജല്* സംതാനിയാണ് യൂണിയന്* പ്രവര്*ത്തകര്*ക്കെതിരെ കേസ് നല്*കിയിരിക്കുന്നത്. പ്രവര്*ത്തകര്* തന്നോട് അപമാര്യാദയായി പെരുമാറിയെന്നും അപമാനിച്ചെന്നും പരാതിയില്* വ്യക്തമാക്കിയിട്ടുണ്ട്.

    ഇവരുടെ ഉടമസ്ഥതയില്* ഹെറിറ്റേജ് ന്യൂമാര്*ക്കറ്റില്* പ്രവര്*ത്തിക്കുന്ന സ്റ്റാളില്* നിന്നും ഒരു തൊഴിലാളിയെ പിരിച്ചുവിടാന്* തീരുമാനിച്ചതിനെത്തുടര്*ന്ന് നവംബര്* 20നാണ് ഇവര്*ക്ക് ആക്രമണം നേരിടേണ്ടിവന്നത്.

    എന്നാല്* ന്യൂമാര്*ക്കറ്റ് പൊലീസ് ഇവരുടെ പരാതിയിന്മേല്* യാതൊരു നടപടിയുമെടുത്തില്ല. ഇക്കാര്യത്തില്* ഒരു വിശദീകരണവും നല്*കാന്* പൊലീസ് തയ്യാറായില്ല.

    ആക്രമണത്തെത്തുടര്*ന്ന് മാനസികമായി തകര്*ന്ന ഇവര്* പിന്നീട് കൊല്*ക്കത്ത വിടുകയും പുനെയില്* താമസമാക്കുകയും ചെയ്തു. ഇപ്പോഴും അക്രമികള്* തന്നെത്തേടുന്നുണ്ടെന്ന ഭീതിയിലാണത്രേ ഇവര്* കഴിയുന്നത്.

    സ്ഥാപനത്തില്* താല്*ക്കാലികമായി ജോലിക്കുനിര്*ത്തിയയാളെയാണ് താന്* പറഞ്ഞുവിടാന്* തീരുമാനിച്ചതെന്നും അയാള്* അങ്ങേയറ്റം അപമര്യാദക്കാരനായിരുന്നുവെന്നും കാജല്* പറയുന്നു. പ്രവര്*ത്തകരുടെ ആക്രമണത്തില്* ഇവര്*ക്ക് നെഞ്ചിലും അടിവയറ്റിലും ഗുരുതരമായ പരിക്കുകള്* ഏറ്റിട്ടുണ്ട്.

    ആക്രമണ സമയത്ത് പ്രവര്*ത്തകര്* ഇവരെ സ്ഥാപനത്തില്* നിന്നും റോഡിലേയ്ക്ക് വലിച്ചിഴയ്ക്കുകയും അടിവയറ്റില്* ചവിട്ടുകയും ചെയ്തിരുന്നുവെന്ന് ദൃക്*സാക്ഷികള്* പറയുന്നു. പ്രവര്*ത്തകര്* കല്*ക്കത്ത ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്*മെന്റ് വര്*ക്കേസ് യൂണിയനിലെ അംഗങ്ങളാണെന്നാണ് ആക്രമണം കണ്ടുനിന്ന കടക്കാര്* പറയുന്നത്.





    Powered by WizardRSS | Work At Home Jobs
Working...
X