ജാതകം വേണ്ട; വിരലടയാളം നോക്കൂ !!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജാതകം വേണ്ട; വിരലടയാളം നോക്കൂ !!

    വിവാഹത്തിന് മുമ്പ് ജാതകപ്പൊരുത്തം നോക്കുന്നത് ഹിന്ദുക്കളുടെ പ്രത്യേകതയാണ്. ഇപ്പോഴാണെങ്കില്* ഈ ശീലം അന്യമതക്കാര്*ക്കിടയിലും പ്രചാരം നേടിക്കഴിഞ്ഞു. കുറഞ്ഞത് നാള്*പ്പൊരുത്തമെങ്കിലും നോക്കാതെ കല്യാണം കഴിയ്ക്കരുതെന്നാണ് പറയാറുള്ളത്. ചിലരാകട്ടെ ജാതകപ്പൊരുത്തത്തേക്കാളേറെ മനപ്പൊരുത്തത്തില്* വിശ്വസിക്കുന്നവരാണ്. ജ്യോതിഷികളില്* ചിലരെങ്കിലും മനപ്പൊരുത്തമുണ്ടെങ്കില്* മറ്റൊന്നും ഒരു പ്രശ്*നമല്ലെന്ന് പറയുന്നവരാണ്.

    എന്നാല്* ഇതിലുമൊക്കെ വലിയൊരു പൊരുത്തം നോക്കിയാല്* വിവാഹജീവിതത്തില്* പ്രശ്*നങ്ങളില്ലാതെ കഴിയ്ക്കാമെന്നാണ് ഹരിയാന പൊലീസിലെ ക്രൈം റെക്കോര്*ഡ് ബ്യൂറോ പറയുന്നത്.

    ഇവര്* പറയുന്നത് ജാതകപ്പൊരുത്തമില്ലെങ്കിലും വിരലടയാളപ്പൊരുത്തം(ഫിങ്കര്* പ്രിന്റ്)വേണമെന്നാണ്. ഇത് തമാശയല്ല, കാര്യമായിട്ടു നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥനാത്തിലാണ് ക്രൈം റെക്കോര്*ഡ് ബ്യൂറോ ഇക്കാര്യം പറയുന്നത്.

    സമാനതയുള്ള വിലരലടയാളമുള്ള ദമ്പതികളില്* മനപ്പൊരുത്തം കൂടുതലായിരിക്കുമെന്നാണ് കണ്ടെത്തിയിരക്കുന്നത്. 500 ദമ്പതികളിലാണ് ഇവിടത്തെ ഫിങ്കര്* പ്രിന്റ് ബ്യൂറോ ഇത്തരത്തിലൊരു പഠനം നടത്തിയിരിക്കുന്നത്.

    ഇവരില്* സമാനതകളുള്ള വിരലടയാളമുള്ള ദമ്പതികള്* വളരെ നല്ലരീതിയിലുള്ള ദാമ്പത്യം നയിക്കുന്നവരാണെന്നാണ് കണ്ടെത്തിയത്. ഇവര്*ക്കിടയില്* പരസ്പരധാരണയും മനസ്സിലാക്കലുമെല്ലാം വേണ്ടത്രയുണ്ടത്രേ.

    എന്നാല്* തീര്*ത്തും വ്യത്യസ്തമായ വിരലടയാളമുള്ള ദമ്പതിമര്* മിക്കവാറും കലഹിച്ചു ജീവിക്കുന്നവരാണെന്നാണ് പഠനത്തില്* കണ്ടെത്തിയത്. എന്തായാലും ജാതകപ്പൊരുത്തത്തിനൊപ്പം ഇനി വെറുതെ ഒരു വിരലടയാളപ്പൊരുത്തം കൂടി നോക്കിക്കളയൂ. ഇനി ഇതിന്റെ പേരില്* ദാമ്പത്യം നല്ലതാകുമെങ്കിലോ





    Powered by WizardRSS | Work At Home Jobs
Working...
X