കശ്മീര്*: പിടിയിലാകുന്നവരെ ഇന്ത്യ പീഡിപ്പിക്കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കശ്മീര്*: പിടിയിലാകുന്നവരെ ഇന്ത്യ പീഡിപ്പിക്കുന്നു

    ദില്ലി: കശ്മീരില്* പിടിയിലാകുന്നവരെ ഇന്ത്യ കഠിനമായി പീഡിപ്പിക്കുന്നതായി വിക്കിലീക്*സ് രേഖകള്*. ഷോക്കടിപ്പിക്കുന്നതും വെള്ളത്തില്* മുക്കുന്നതുമുള്*പ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്* ഇന്ത്യ നടത്തുന്നതായി റെഡ് ക്രോസ് അമേരിക്കന്* എംബസിയെ അറിയിച്ചെന്നു പുറത്തു വന്ന രേഖകളില്* പറയുന്നു.

    2005ലെ രേഖകളെ ഉദ്ധരിച്ച് ഗാര്*ഡിയന്* പത്രമാണ് ഇതു റിപ്പോര്*ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്* പൊലീസും അര്*ധസൈനിക വിഭാഗങ്ങളും തടവില്* കിടക്കുന്നവരെ പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം.

    ഇന്ത്യയുടെ തടങ്കല്* പാളയങ്ങളില്* രാജ്യാന്തര റെഡ്*ക്രോസ് വിഭാഗം നടത്തിയ സന്ദര്*ശനത്തിലാണ് ഇക്കാര്യങ്ങള്* ബോധ്യപ്പെട്ടത്. 1,500 തടവുകാരെ കണ്ടതില്* പകുതിയിലേറെ പേരും പൊലീസ് പീഡിപ്പിച്ചതായി റിപ്പോര്*ട്ട് അവകാശപ്പെടുന്നു.

    റെഡ്*ക്രോസ് അധികൃതര്* കണ്ട 1296 തടവുകാരില്* 681പേരും തങ്ങള്* ക്രൂരമായി പീഡിപ്പിക്കപ്പെട്ട പറഞ്ഞുവെന്ന് റിപ്പോര്*ട്ടില്* പറയുന്നു.

    ഇതില്*ത്തന്നെ 498 പേര്* പറഞ്ഞത് വൈദ്യുതാഘാതമേല്*പ്പിച്ചുവെന്നാണ്. 381 പേര്* തങ്ങളെ കെട്ടിത്തൂക്കിയെന്നും 304 പേര്* ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് പറഞ്ഞത്.

    294 പേരുടെ തുടകളില്* ഇരുമ്പു ദണ്ഡ് വച്ച് ഗാര്*ഡുമാര്* അതിന് മുകൡ കയറിയിരുന്നുവെന്നും 181പേര്* തങ്ങളുടെ കാലുകള്* ഇരുവശങ്ങളിലേയ്ക്കായി പിടിച്ചുവലിച്ചുവെന്നുമാണ് പറഞ്ഞിരിക്കുന്നത്.





    Powered by WizardRSS | Work At Home Jobs
Working...
X