അസൂയയ്*ക്കൊപ്പം ഇനി കഷണ്ടിയില്ല!!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അസൂയയ്*ക്കൊപ്പം ഇനി കഷണ്ടിയില്ല!!

    അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്നാണ് ചൊല്ല്, എന്നാല്* ഇനി അസൂയയ്*ക്കൊപ്പം കഷണ്ടിയെ മരുന്നില്ലാ വിഭാഗത്തില്*പ്പെടുത്തുന്നത് നിര്*ത്തേണ്ടിവരും.സത്യംതന്നെയാണ് കഷണ്ടിയ്ക്ക് മരുന്നു കണ്ടുപിടിച്ചിരിക്കുന്നു. അഞ്ചുവര്*ഷം കഴിഞ്ഞാല്* കഷണ്ടിയ്ക്കുള്ള മരുന്ന് വിപണി കയ്യടക്കും. കഷണ്ടികാരണം വിഷമം അനുഭവിക്കുന്നവര്*ക്ക് ഇക്കാര്യത്തില്* ഉറപ്പ് നല്*കിയിരിക്കുന്നത് ജര്*മ്മനിയിലെ ശാസ്ത്രജ്ഞരാണ്.

    കഷണ്ടിക്കു ചികിത്സ തേടിയുള്ള ഗവേഷണം ലക്ഷ്യംകണ്ടുവെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. മൂലകോശങ്ങളില്* നിന്നു വികസിപ്പിച്ചെടുത്ത രോമ ഫോസിലുകള്* ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്.

    ഇത് മൃഗങ്ങളില്* പരീക്ഷിച്ചതായും ഒരു വര്*ഷത്തിനുള്ളില്* മനുഷ്യന്റെ മൂലകോശങ്ങളില്* നിന്നു രോമ ഫോസിലുകള്* വികസിപ്പിച്ചെടുക്കാന്* കഴിയുമെന്നും ഗവേഷണത്തിനു നേതൃത്വം നല്*കിയ പ്രഫസര്* ലൗസ്റ്റര്* അറിയിച്ചതായി ഡെയ്*ലി എക്*സ്പ്രസ് റിപ്പോര്*ട്ട് ചെയ്തു.

    ഇത്തരത്തില്* വളര്*ത്തിയെടുക്കുന്ന രോമകൂപങ്ങള്*ക്ക് തലയില്* മാത്രമല്ല, മനുഷ്യശരീരത്തിലെ ഏതു അവയവത്തിലും വളരാന്* കഴിയുമെന്നും ലൗസ്റ്റര്* പറഞ്ഞു. 80% ആളുകള്*ക്കും ഈ ചികില്*സ ഫലപ്രദമാകുമെന്നു ലൗസ്റ്റര്* അവകാശപ്പെടുന്നു.

    എന്തായാലും കഷണ്ടിയുടെ കാര്യം ഏതാണ്ട് തീരുമാനമായി. ഇനി അസൂയയുടെ കാര്യത്തില്* ഇതെന്ന് നടക്കുമോ എന്തോ.





    Powered by WizardRSS | Work At Home Jobs
Working...
X