ദില്ലി: ലഷ്*കറെ തോയ്ബയേക്കാള്* ഇന്ത്യക്കു ഭീഷണിയുയര്*ത്തുന്നതു ഹിന്ദു തീവ്രവാദ സംഘങ്ങളാണെന്ന പ്രസ്താവന വിവാദമായതിനെത്തുടര്*ന്ന് വിശദീകരണവുമായി രാഹുല്* ഗാന്ധി രംഗത്ത്. പ്രസ്താവന മയപ്പെടുത്തി വിവാദത്തില്*നിന്നു തലയൂരാനാണ് രാഹുലിന്റെ ശ്രമം.എല്ലാത്തരത്തിലുള്ള തീവ്രവാദവും വര്*ഗീയതയും രാജ്യത്തിനു ഭീഷണിയാണെന്ന കാഴ്ചപ്പാടാണു രാഹുലിനുള്ളതെന്ന് വ്യക്തമാക്കിക്കൊണ്ട് കോണ്*ഗ്രസ് രാഹുല്* ഗാന്ധിയ്ക്കുവേണ്ടി പത്രക്കുറിപ്പിറക്കി.
തീവ്രവാദത്തിനു മതമില്ലെന്നും തീവ്രവാദപ്രവര്*ത്തനങ്ങള്*ക്കെതിരേ ജാഗ്രത പാലിക്കണമെന്നും എഐസിസി സെക്രട്ടറിയും മാധ്യമവിഭാഗം ചെയര്*മാനുമായ ജനാര്*ദ്ദന്* ദ്വിവേദി പുറത്തിറക്കിയ പ്രസ്താവനയില്* പറയുന്നു.
രാഹുല്*ഗാന്ധിയുടേതായി പുറത്തുവന്ന പ്രസ്താവനയ്ക്കു പിന്നില്* ഗൂഢാലോചയുണ്ടാവാമെന്നും വസ്തുതകള്* പരിശോധിച്ചു വരികയാണെന്നും ദ്വിവേദി അറിയിച്ചു.
രാഹുല്*ഗാന്ധി നടത്തിയ പ്രസ്താവന കോണ്*ഗ്രസ് അംഗീകരിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് 'കോണ്*ഗ്രസിന്റെ കാഴ്ചപ്പാടുകളാണ് രാഹുല്* ഗാന്ധിയുടേതെന്നായിരുന്നു ദ്വിവേദിയുടെ മറുപടി. വസ്തുതകള്* പരിശോധിച്ചശേഷം പ്രതികരിക്കാമെന്നാണു പാര്*ട്ടി വക്താവ് അഭിഷേക് സിംഗ്*വി പറഞ്ഞത്.
അതേസമയം രാഹുലിന്റെ പ്രസ്താവന പാകിസ്താനിലെ തീവ്രവാദ സംഘടനകളുടെ പ്രചാരണത്തിനു ശക്തി പകരുന്നതാണെന്ന് ബിജെപിയും ആര്*എസ്എസും ആരോപിച്ചു. നിരുത്തരവാദപരമായ പ്രസ്താവനയാണ് രാഹുല്* നടത്തിയതെന്ന് ബിജെപി. വക്താവ് രവിശങ്കര്*പ്രസാദ് പറഞ്ഞു.
ഹിന്ദു സംഘടനകള്*ക്കെതിരായ രാഹുലിന്റെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്നും ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കുക വഴി ജിഹാദി തീവ്രവാദത്തെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്ക്കാനായി കോണ്*ഗ്രസ് നേതൃത്വം മല്*സരിക്കുകയാണെന്നും ആര്*.ആര്*എസ്എസ് നേതാവ് രാം മാധവ് പറഞ്ഞു.
Powered by WizardRSS | Work At Home Jobs