കൊച്ചിക്കാര്*ക്ക് ശനിയാഴ്ച ബസ് ഡേ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൊച്ചിക്കാര്*ക്ക് ശനിയാഴ്ച ബസ് ഡേ

    കൊച്ചി: പൊതുവാഹനങ്ങള്* ഉപയോഗപ്പെടുത്താന്* പ്രേരിപ്പിയ്ക്കുകയെന്ന ഉദ്ദേശത്തോടെ കൊച്ചി നഗരത്തില്* ശനിയാഴ്ച ബസ് ഡേ ആചരിയ്ക്കുന്നു. സ്വകാര്യ വാഹനങ്ങളുടെ അമിതോപയോഗം കൊച്ചി നഗരത്തില്* വന്* ഗതാഗതക്കുരുക്ക് സൃഷ്ടിയ്ക്കുന്നുണ്ട്. ഇതിനൊരു പരിഹാരം കാണുകയെന്ന ഉദ്ദേശത്തോടെ സര്*ക്കാര്* ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഈ ബോധവത്ക്കരണം സംഘടിപ്പിച്ചിരിയ്ക്കുന്നത്.എറണാകുളം നഗരത്തിലെ രാഷ്ട്രീയ സാമൂഹികകലാരംഗത്തെ പ്രമുഖരെല്ലാം ബസ് ഡേയുടെ വിജയത്തിനായി രംഗത്തെത്തിയിട്ടുണ്ട്. അങ്കമാലിയില്*നിന്ന്* പുറപ്പെട്ട ബസില്* ആദ്യ വി ഐ പി യാത്രക്കാരനായി മന്ത്രി ജോസ്* തെറ്റയിലും ജില്ലാ കളക്ടര്* ഡോ എം ബീന, നഗരസഭാ മേയര്* ടോണി ചമ്മണി എന്നിവരും ഉണ്ടായിരുന്നു. കാക്കനാടേക്കുള്ള യാത്രയില്* നടന്* ദിലീപ്* കളമശേരിയില്*നിന്ന്* കയറി.നടി രമ്യ നന്പീശന്*, നടന്*മാരായ സിദ്ദിക്കും ബാലയും ബസ് ദിനാചരണ ക്യാംപയിനില്* പങ്കെടുക്കുന്നുണ്ട്*. കവി ചെമ്മനം ചാക്കോയും ഗതാഗതവകുപ്പിന്* പിന്തുണയുമായി ബസ്* യാത്രക്കെത്തും.

    വ്യാപാരി വ്യവസായികള്*, ഡോക്ടര്*മാര്*, അഭിഭാഷകര്*, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്* എന്നിവരും സ്വന്തം വാഹനം ഉപേക്ഷിച്ച്* പൊതുഗതാഗത സംവിധാനത്തിന്*റെ ഭാഗമാകും

    സ്വകാര്യ വാഹനസൗകര്യം പങ്കിടുകയെന്ന സമ്പ്രദായം വ്യാപകമാക്കുകയെന്ന ആശയവും ഇതിനോടൊപ്പം പ്രചരിപ്പിയ്ക്കുന്നുണ്ട്. സ്വകാര്യവാഹനസൌകര്യം പങ്കിട്ട് ഉപയോഗിക്കുന്ന കാര്* ഷെയര്* സമ്പ്രദായം കൊച്ചി നഗരത്തില്* കാര്യമായില്ല. ഒരേ വഴിയിലൂടെ ദിവസവും സഞ്ചരിയ്ക്കുന്ന സുഹൃത്തുക്കള്* വാഹനങ്ങള്* ഷെയര്* ചെയ്യുകയാണെങ്കില്* സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയും.





    Powered by WizardRSS | Work At Home Jobs
Working...
X