പുരുഷവേഷം കെട്ടി കല്യാണം; യുവതിയെ തിരയുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പുരുഷവേഷം കെട്ടി കല്യാണം; യുവതിയെ തിരയുന്നു

    റൂര്*ക്കി: പുരുഷവേഷം കെട്ടിയ സ്ത്രീ യുവതിയെ വിവാഹം ചെയ്ത് കബളിപ്പിച്ചു. ഒറീസയിലെ റൂര്*ക്കല സ്വദേശിനിയായ മിനാതി ഖതുവ എന്ന ഇരുപത്തിയേഴുകാരിയാണ് തട്ടിപ്പിനിരയായത്. വിവാഹം കഴിഞ്ഞ് ഒന്നിച്ച് താമസം തുടങ്ങി മാസങ്ങള്* കഴിഞ്ഞാണ് മിനാതി ഭര്*ത്താവ് ഒരു സ്ത്രീയാണെന്നകാര്യം മനസ്സിലാക്കിയത്. കള്ളിവെളിച്ചത്തായപ്പോഴേയ്ക്കും ഭര്*ത്താവ് മുങ്ങിയിരുന്നു. അതും മിനാതിയുടെ പേരില്* ബാങ്കില്* നിന്നും വായ്പയെടുത്ത് വാങ്ങിയ കാറും ജീപ്പുമെല്ലാം തട്ടിയെടുത്തുകൊണ്ടായിരുന്നു ഒളിച്ചോട്ടം.

    സീതാകാന്ത് റൗട്രയെന്ന പേരിലാണ് സ്ത്രീ മിനാതിയെ വിവാഹം ചെയ്തത്. ആറ് മാസം മുമ്പ് ഒരു ക്ഷേത്രത്തില്* വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.

    തൊട്ടടുത്ത ദിവസം തന്നെ ഇരുവരും നോട്ടറിയുടെ അടുത്തും വിവാഹം രജിസ്റ്റര്* ചെയ്തിരുന്നു. ഗോല്*ഗറില്* തന്റെ സഹോദരിയുടെ വീട്ടിലെ നിത്യ സന്ദര്*ശകനായിരുന്നു സീതാകാന്ത് എന്ന് മിനാതി പൊലീസിനു നല്*കിയ പരാതിയില്* പറയുന്നു.

    വിവാഹശേഷം ഒരുമിച്ച് കഴിഞ്ഞു എങ്കിലും താന്* ആറ് മാസത്തേക്ക് കഠിന വ്രതത്തില്* ആണെന്നായിരുന്നു സീതാകാന്ത് മിനാതിയോടെ പറഞ്ഞത്. അതിനാല്*, ഇരുവരും തമ്മില്* ശാരീരിക ബന്ധത്തില്* ഏര്*പ്പെട്ടില്ല.

    എന്നാല്*, രണ്ട് മാസം കഴിഞ്ഞ് കട്ടക്കിലെ സ്വന്തം ഗ്രാമത്തിലേക്ക് ഭര്*ത്താവുമൊരുമിച്ച് മിനാതി നടത്തിയ സന്ദര്*ശനമാണ് കള്ളിവെളിച്ചത്താവാന്* കാരണമായത്.

    സ്വന്തം നാട്ടിലെത്തിയപ്പോള്* മിനാതിയുടെ ഭര്*ത്താവിനെ ചൊല്ലി ബന്ധുക്കള്*ക്ക് സംശയം ഉണ്ടായി. ഇക്കാര്യം അവര്* മിനാതിയോടും പറഞ്ഞു. തുടര്*ന്ന്, മിനാതിയും തന്റെ ഭര്*ത്താവിനെ നിരീക്ഷിച്ചതോടെ കാര്യങ്ങള്* വ്യക്തമാവുകയായിരുന്നു. മിനാതി നല്*കിയ പരാതിയുടെ അടിസ്ഥാനത്തില്* പൊലീസ് അന്വേഷണം ആരംഭിച്ചു.





    Powered by WizardRSS | Work At Home Jobs
  • ruthika
    • Nov 2006
    • 1469

    #2
    Re: പുരുഷവേഷം കെട്ടി കല്യാണം; യുവതിയെ തിരയുന്നു

    :o: enthokkeya kelkkunne...


    Comment

    Working...
    X