കോഴിക്കോട്: ആരോഗ്യമന്ത്രി പി.കെ ശ്രീമതി പങ്കെടുത്ത ചടങ്ങില്* നിന്ന് എംകെ രാഘവന്* എം.പി ഇറങ്ങിപ്പോയി. പ്രോട്ടോക്കോള്* അനുസരിച്ച് നോട്ടീസില്* പേരുവച്ചില്ലെന്ന് ആരോപിച്ചാണ് ബഹിഷ്*ക്കരണം.കോഴിക്കോട് മെഡിക്കല്* കോളജിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്* നിന്നാണ് എം.പി ഇറങ്ങിപ്പോയത്. ഇതു സംബന്ധിച്ച് ലോക്*സഭാ സ്പീക്കര്*ക്ക് പരാതി നല്*കുമെന്നും എംപി പറഞ്ഞു. പി.എം.എ. സലാം എംഎല്*എയുടെ പേരിനു ശേഷമാണ് എംപിയുടെ പേരു ക്ഷണപത്രത്തില്* വച്ചിട്ടുള്ളത്. കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയായതിനാല്* ഉദ്ഘാടനം കേന്ദ്രമന്ത്രിയെ കൊണ്ടു നിര്*വഹിപ്പിക്കണമായിരുന്നുവെന്നും എംപി പറഞ്ഞു.
ജനങ്ങളോട് പ്രതിബദ്ധതയുള്ളതിനാലാണ് ചടങ്ങിനെത്തിയത്. എന്നാല്* ഇവിടെ പ്രാദേശിക രാഷ്ട്രീയമാണ് സര്*ക്കാര്* കാണിയ്ക്കുന്നത്. എംഎല്*.എമാര്* എല്ലാം പ്രസംഗിച്ച ശേഷമണ് സ്ഥലം എം.പിയായ തനിക്ക് പ്രസംഗിക്കാന്* അവസരം നല്*കിയത്. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇറങ്ങിപ്പോകുന്നതിനിടെ രാഘവന്* മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ആരെയും താഴ്ത്തിക്കെട്ടാന്* ശ്രമം നടത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി അറിയിച്ചു. സ്ഥലത്തെത്തിയപ്പോഴാണ് നോട്ടീസ് തന്റെ ശ്രദ്ധയില്*പ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം കണ്ണൂര്* വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങില്* നിന്നും പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടി വിട്ടു നിന്നതും ഇതേ കാരണത്തിലാണെന്ന് റിപ്പോര്*ട്ടുകളുണ്ടായിരുന്നു.
Powered by WizardRSS | Work At Home Jobs