ചട്ടമ്പിക്കല്യാണ?? ?യുടെ പേര് മാറും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചട്ടമ്പിക്കല്യാണ?? ?യുടെ പേര് മാറും

    ഉര്*വശിയെ നായികയാക്കി ടിഎസ് സജി സംവിധാനം ചെയ്യുന്ന ചട്ടമ്പിക്കല്യാണിയുടെ പേര് മാറുന്നു. സിനിമയ്*ക്കെതിരെ ശ്രീകുമാരന്* തമ്പി രംഗത്തെത്തിയതോടെയാണ് ടിഎസ് സജി പേരുമാറ്റാന്* തീരുമാനിച്ചത്. വര്*ഷങ്ങള്*ക്ക് മുമ്പ് ഷീലയെ നായികയാക്കി ശ്രീകുമാരന്* തമ്പി ചട്ടമ്പിക്കല്യാണിയെന്ന സിനിമ പുറത്തിറക്കിയിരുന്നു. ഈ സിനിമയുടെ റീമേക്കിനെപ്പറ്റി താന്* ആലോചിയ്ക്കുന്നുണ്ടെന്നും അതിനാല്* പേര് വിട്ടുതരാന്* ആവില്ലെന്ന് തമ്പി വ്യക്തമാക്കിയിരുന്നു. ഇതേ പേരില്* തന്നെയാണ് സജി പുതിയ സിനിമയെടുക്കുന്നതെങ്കില്* നിയമനടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്*കിയിരുന്നു.

    എന്നാല്* ശ്രീകുമാരന്* തമ്പിയെ വേദനിപ്പിയ്ക്കുന്നതൊന്നും താന്* ചെയ്യില്ലെന്നും സിനിമയ്ക്ക് പേരിടേണ്ടി വന്നപ്പോള്* തന്റെ മകളുടെ പേരായ കല്യാണിയ്ക്ക് മുന്നില്* ചട്ടമ്പിയെന്ന് കൂട്ടിച്ചേര്*ക്കുക മാത്രമേ ചെയ്തുള്ളൂവെന്നും സജി പറഞ്ഞു.

    ഒറിജിനല്* ചട്ടമ്പിക്കല്യാണിയുമായി ഇതിന് യാതൊരു ബന്ധവുമില്ല. തമ്പി സാര്* ചട്ടമ്പിക്കല്യാണിയെന്ന പേര് ഉപയോഗിക്കുന്നതില്* എതിര്*പ്പ് ഉയര്*ത്തിയ സാഹചര്യത്തില്* പുതിയ പേര് കണ്ടെത്തുമെന്നും ടിഎസ് സജി പറഞ്ഞു.





    Powered by WizardRSS | Work At Home Jobs
Working...
X