മേലേപ്പറമ്പില്* ആണ്*വീടിന് രണ്ടാം ഭാഗം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മേലേപ്പറമ്പില്* ആണ്*വീടിന് രണ്ടാം ഭാഗം

    ഇത് റീമേക്കുകളുടെയും രണ്ടാംഭാഗങ്ങളുടെയും കാലമാണ്. മുമ്പ് പ്രേക്ഷകര്* ഹൃദയത്തിലേറ്റിയ പല ചിത്രങ്ങള്*ക്കും രണ്ടാം ഭാഗവും മൂന്നാംഭാഗവുമൊക്കെ വന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് കോമഡി ചിത്രങ്ങളില്* ഒന്നായ ജയറാം- രാജസേനനന്* കൂട്ടുകെട്ടില്* ഉണ്ടായ ഹിറ്റ് ചിത്രം മേലേപ്പറമ്പില്* ആണ്*വീടിനും രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗം സംബന്ധിച്ച ചര്*ച്ചകള്* തുടങ്ങിക്കഴിഞ്ഞുവെന്നാണ് വിവരം.

    രാജസേനന്* സംവിധാനം ചെയ്ത ഈ ചിത്രം 1993ലാണ് പുറത്തുവന്നത്. ജയറാമിനെ ജനപ്രിയനായകനാക്കി മാറ്റുന്നതില്* ഏറ്റവും വലിയ പങ്കുവഹിച്ച സിനിമയാണിത്.

    വെറും 40 ലക്ഷം രൂപ മാത്രം മുതല്* മുടക്കി നിര്*മ്മിച്ച ഈ സിനിമ കേരളത്തില്* നിന്നുമാത്രം രണ്ടരക്കോടി രൂപ കളക്ഷന്* നേടിയിരുന്നു.

    ഗിരീഷ് പുത്തഞ്ചേരിയായിരുന്നു മേലേപ്പറമ്പില്* ആണ്*വീടിന്റെ കഥ ജയറാമിനോട് പറഞ്ഞത്. കഥകേട്ട ജയറാം താന്* തന്നെ ചിത്രം നിര്*മ്മിക്കുമെന്ന് പ്രഖ്യാപിച്ചു.

    അങ്ങനെ ഗിരീഷ് പുത്തഞ്ചേരി ചിത്രത്തിന്റെ കഥ നോവല്* രൂപത്തിലെഴുതി. ആദ്യം വിതരണത്തിനേല്*പ്പിച്ച ഗുഡ്*നൈറ്റ് മോഹന്* ചില നിര്*ദ്ദേശങ്ങള്* മുന്നോട്ടുവച്ചതോടെ ചിത്രം തല്*ക്കാലം നിര്*ത്തിവച്ചു. പിന്നീടാണ് മാണി സി കാപ്പന്* ചിത്രം നിര്*മ്മിക്കാമെന്ന് ഏല്*ക്കു്*നനത്.

    അങ്ങനെ കഥയുടെ അവകാശം 20000 രൂപ നല്*കി ഗുഡ്*നൈറ്റ് മോഹനില്* നിന്ന് രാജസേനന്* തിരികെ വാങ്ങി. രഘുനാഥ് പലേരിയെ തിരക്കഥയെഴുതാല്* ഏല്*പ്പിച്ചു. പിന്നീടാണ് ഈ ചിത്രം യാഥാര്*ത്ഥ്യമായത്.

    ജയറാം, ശോഭന, നരേന്ദ്രപ്രസാദ്, ജഗതി, വിജയരാഘവന്*, ജനാര്*ദ്ദനന്*, മീന, വിനു ചക്രവര്*ത്തി, ഒടുവില്* ഉണ്ണികൃഷ്ണന്* എന്നിവര്* ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു ചിത്രത്തില്* കാഴ്ചവച്ചത്.

    മാണി സി കാപ്പന്* തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും നിര്*മ്മിക്കുന്നതെന്നാണ് കേള്*ക്കുന്നത്. രഘുനാഥ് പലേരി തിരക്കഥയെഴുതുന്ന ചിത്രം രാജസേനന്* തന്നെ സംവിധാനം ചെയ്യും.

    ഫെബ്രുവരിയില്* ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് പേരിട്ടിട്ടില്ല. ജയറാമും ശോഭനയും ഉള്*പ്പടെ ആദ്യ ഭാഗത്തിലെ മിക്കവരും രണ്ടാം ഭാഗത്തിലുമുണ്ടാകും. നരേന്ദ്രപ്രസാദ്, മീന എന്നിവരുടെ കഥാപാത്രങ്ങളെ ഒഴിവാക്കിയുള്ള സ്*ക്രിപ്റ്റിംഗാണ് രഘുനാഥ് പലേരി നിര്*വഹിക്കുന്നത്.





    Powered by WizardRSS | Work At Home Jobs
Working...
X