അവിഹിതബന്ധം: 30കാരിയെ നഗ്നയാക്കി മര്*ദ്ദിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അവിഹിതബന്ധം: 30കാരിയെ നഗ്നയാക്കി മര്*ദ്ദിച്ചു

    ഖരഗ്*പൂര്* *: അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് മുപ്പതുകാരിയെ നാട്ടുകാര്* നഗ്നയാക്കി മര്*ദ്ദിച്ചു. ബംഗാളിലെ മത്കത്പൂര്* ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണത്രേ യുവതിയെ നഗ്നയാക്കി മര്*ദ്ദിച്ചത്. ഗ്രാമവാസികളില്* ചിലര്* സ്ത്രീയുടെ വീട്ടില്* കടന്നുകയറി അവരെ വലിച്ചിഴച്ച് പൊതുവഴിയില്* കൊണ്ടുവരുകയായിരുന്നു.

    ഇഷ്ടികക്കളത്തില്* കൂടെ ജോലിചെയ്യുന്ന പുരുഷനുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ജനങ്ങളുടെ ശിക്ഷ നടപ്പാക്കല്*. മൂന്നു മക്കളുടെ അമ്മയായ ഇവര്* ശനിയാഴ്ചയാണ് ഇക്കാര്യം കാണിച്ച് പൊലീസില്* പരാതി നല്*കിയത്.

    ഇവരെ ഖരഗ്പൂരിലെ ഒരു ആശുപത്രിയില്* പ്രവേശിപ്പിച്ചിരിക്കുകയാണ്. പരാതിയില്* ഗ്രാമത്തിലുള്ള 11 പേരുടെ പേരുവിവരങ്ങള്* രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഇവരെല്ലാം ഒളിവില്*പ്പോയിരിക്കുകയാണ്.

    അന്യസംസ്ഥാനത്തുനിന്നും ഇവിടെ ജോലിക്കെത്തിയ ഒരാളാണ് യുവതിയുടെ ഭര്*ത്താവ്. ഇയാള്* ജോലിയ്ക്കായി ദൂരെയുള്ള സ്ഥലങ്ങളില്* പോകുന്നതിനാല്* യുവതി മാതാപിതാക്കള്*ക്കൊപ്പമാണ് താമസിക്കുന്നത്.

    ഇവര്*ക്കൊപ്പം ജോലിചെയ്യുന്ന യുവാവില്* നിന്നും ഇതേ കുറ്റത്തിന് നാട്ടുകാര്* 12,000രൂപ പിഴയീടാക്കിയിരുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X