പാര്*ട്ടിയില്* അഴിമതിക്കാര്*ക്കി? ??മില്ല: സോണിയ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പാര്*ട്ടിയില്* അഴിമതിക്കാര്*ക്കി? ??മില്ല: സോണിയ

    ദില്ലി: കോണ്*ഗ്രസില്* യുവാക്കള്*ക്ക് അവസരം നല്*കേണ്ടത് അത്യാവശ്യമാണെന്ന് പാര്*ട്ടി അധ്യക്ഷ സോണിയാ ഗാന്ധി. പാര്*ട്ടി പ്*ളീനറി സമ്മേളനത്തില്* സംസാരിക്കുകയായിരുന്നു അവര്*. പാര്*ട്ടിയില്* പരിചയസമ്പന്നര്*ക്കൊപ്പം യുവാക്കള്*ക്കും പ്രാതിനിധ്യം നല്*കണം. പാര്*ട്ടി പ്രവര്*ത്തകരുടെ അഭിപ്രായങ്ങള്* മാനിക്കാന്* നേതാക്കള്* തയാറാകണം. കോണ്*ഗ്രസിന്റെ ദൗര്*ബല്യങ്ങള്* തിരിച്ചറിഞ്ഞു പരിഹരിക്കണം- സോണിയ ആവശ്യപ്പെട്ടു.

    പ്രതിപക്ഷത്തെ ശക്തമായി വിമര്*ശിച്ച സോണിയ, പ്രതിപക്ഷം പ്രധാനമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് ആരോപിച്ചു. സത്യസന്ധനായ പ്രധാനമന്ത്രിക്കുനേരെയുള്ള പ്രതിപക്ഷ ആക്രമണത്തെ ചെറുത്തുതോല്*പ്പിക്കണമെന്നും അവര്* പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടയിലും പതറാതെ നില്*ക്കുന്ന പ്രധാനമന്ത്രിയെ സോണിയ അഭിനന്ദിച്ചു.

    മന്*മോഹന്* സര്*ക്കാരിന്റെ ഭരണത്തില്* രാജ്യം സാമ്പത്തിക വളര്*ച്ചയുടെ പാതയിലാണ്. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്* സര്*ക്കാരിനു കഴിഞ്ഞു.
    അഴിമതി അന്വേഷണത്തിന് പുതിയ സംവിധാനം വേണം.

    അഴിമതിക്ക് കോണ്*ഗ്രസില്* സ്ഥാനമില്ല. ആരോപണ വിധേയരായ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും കോണ്*ഗ്രസ് മാറ്റി. ബിജെപി കര്*ണാടകയിലും മറ്റു സംസ്ഥാനങ്ങളിലും എന്തു നടപടിയാണ് എടുത്തത്-സോണിയ ചോദിച്ചു.

    രാജ്യത്തെ മതേതരത്വം തകര്*ക്കാന്* ഗൂഢാലോചന നടക്കുന്നുണ്ട്. ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും വര്*ഗീയവാദം രാജ്യത്തിന് ആപത്താണ്. ഇതിനെ ശക്തമായി നേരിടണം- സോണിയ പറഞ്ഞു.

    സമ്മേളനത്തില്*, കോണ്*ഗ്രസ് പ്രസിഡന്റിന്റെ കാലാവധി മൂന്നില്*നിന്ന് അഞ്ചു വര്*ഷമാക്കി പാര്*ട്ടി ഭരണഘടന ഭേദഗതി ചെയ്തു. ഓസ്*കര്* ഫെര്*ണാണ്ടസ് അവതരിപ്പിച്ച ഭേദഗതിയെ മറ്റു നേതാക്കള്* പിന്താങ്ങി.

    പാര്*ട്ടി സമ്മേളനം വര്*ഷത്തില്* രണ്ട് എന്നത് ഒന്നാക്കിയിട്ടുണ്ട്. അംഗത്വ ഫീസ് മൂന്നില്*നിന്ന് അഞ്ചു രൂപയാക്കി വര്*ധിപ്പിച്ചു. രാഷ്ട്രീയ പ്രമേയ ചര്*ച്ച ശനിയാഴ്ച നടക്കും.





    Powered by WizardRSS | Work At Home Jobs
Working...
X