സെഞ്ചൂറിയന്*: ഇന്ത്യന്* ക്രിക്കറ്റിന്റെ റണ്* മെഷീന്* സച്ചിന്* തെണ്ടുല്*ക്കര്*ക്ക് ദക്ഷിണാഫ്രിക്കയില്* സെഞ്ചൂറിയനില്* ഒരു സ്*പെഷ്യല്* ഹാഫ് സെഞ്ച്വറി. ടെസ്റ്റ് സെഞ്ച്വറികളില്* ഒരു അര്*ദ്ധ സെഞ്ച്വറിയാണ് ഈ അദ്ഭുത മനുഷ്യന്* തന്റെ റെക്കാര്*ഡ് ശേഖരത്തിലേക്ക് കൂട്ടിച്ചേര്*ത്തത്. 133 വര്*ഷത്തെ ലോക ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായാണ് ഒരാള്* സെഞ്ച്വറികളുടെ അര്*ദ്ധ സെഞ്ച്വറി നേടുന്നത്. 2010 ഫെബ്രുവരിയില്* ഏകദിനത്തില്* ഡബിള്* സെഞ്ച്വറി നേടി ലോകത്തെ വിസ്മയിപ്പിച്ച സച്ചിന്* തന്റെ ബാറ്റില്* ഇനിയും വിസ്മയങ്ങള്* ബാക്കിയുണ്ടെന്നാണ് ഇതിലൂടെ എതിരാളികള്*ക്ക് നല്*കുന്ന സന്ദേശം. സൂപ്പര്*സ്*പോര്*ട് പാര്*ക്കില്* ദക്ഷിണാഫ്രിക്കയ്*ക്കെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യയുടെ രണ്ടാം ഇന്നിങ്*സിലാണ് സച്ചിന്* വീണ്ടും ചരിത്രമെഴുതിയത്. 115ാം ഓവറില്* മൂന്നാം പന്തില്*. ദക്ഷിണാഫ്രിക്ക നേടിയ 484 റണ്*സെന്ന കൂറ്റന്* ലീഡ് മറികടക്കാന്* പൊരുതുന്നതിനിടെയായിരുന്നു സച്ചിന്റെ സെഞ്ചുറി. ഫാസ്റ്റ് ബോളര്* സ്*റ്റെയ്*നിന്റെ പന്ത് കവര്*, എക്*സ്ട്ര കവര്* ഫീല്*ഡര്*മാര്*ക്കിടയിലൂടെയുള്ള വിടവിലൂടെ പായിച്ചാണ് സച്ചിന്* ഗോള്*ഡന്* ഹാഫ് സെഞ്ച്വറി കുറിച്ചത്.
വെളിച്ചക്കുറവു മൂലം കളി നേരത്തെ നിര്*ത്തുമ്പോള്* ഇന്ത്യ 30 റണ്*സിന് പിന്നില്*എട്ടിന് 454. ഒരു ദിവസം കൂടി ബാക്കിയുണ്ട്. സച്ചിനും (107*) ശ്രീശാന്തും (3*) ആണ് ക്രീസില്*.
വര്*ത്തമാന ക്രിക്കറ്റില്* സജീവമായി നില്*ക്കുന്ന ഒരു ബാറ്റ്*സ്മാനും എത്തിപ്പിടിയ്ക്കാനാവാത്ത റെക്കാര്*ഡുകളാണ് സച്ചിന്* നേടിക്കൊണ്ടിരിയ്ക്കുന്നത്. സെഞ്ച്വറികളുടെ എണ്ണത്തില്* സച്ചിന് ഏറെ അകലെയല്ലാതെ നിലനില്*ക്കുന്ന ഓസീസിന്റെ പോണ്ടിങിനും ദക്ഷിണാഫ്രിക്കയുടെ കാലിസിനും ക്രിക്കറ്റിലെ ദൈവത്തെ മറികടക്കാനുള്ള ബാല്യം ഉണ്ടാവില്ലെന്നാണ് കളി വിദഗ്ധരുടെ വിലയിരുത്തല്*. സെഞ്ച്വറികളുടെ കാര്യത്തില്* മാത്രമല്ല മറ്റു പല റെക്കാര്*ഡുകളിലും സച്ചിനെ വെല്ലാന്* ആരുമില്ല. 175 ടെസ്റ്റുകളില്* നിന്ന് 14509 റണ്*സ്. ശരാശരി 56.89. തൊട്ടുപിന്നിലുള്ള പോണ്ടിങ്ങിന് 151 ടെസ്റ്റില്* 12333 റണ്*സാണുള്ളത്. കാലിസിനാകട്ടെ 143 ടെസ്റ്റില്* 11650 റണ്*സും.ഏകദിനത്തിലും സച്ചിന്* ഏറെ മുന്നില്* തന്നെ. 442 ഏകദിനങ്ങളില്* 17598 റണ്*സാണ് സച്ചിനുള്ളത്. ഇതില്* 46 സെഞ്ച്വറികളും 93 അര്*ധ സെഞ്ച്വറികളും പെടും. 2011ല്* ഏകദിന സെഞ്ച്വറികളില്* ഹാഫ് സെഞ്ച്വറി നേടുമെന്നാണ് ക്രിക്കറ്റ് ലോകം കരുതുന്നത്.
Powered by WizardRSS | Work At Home Jobs