വിനയന്റെ സുന്ദരി യക്ഷി മമ്മൂട്ടിയെപ്പറ്റി പറയുന്നത് കേട്ടില്ലേ, മമ്മൂക്ക ആളൊരു സുന്ദരനാണ്. റീല്* ലൈഫിനെക്കാളും റിയല്* ലൈഫിലാണ് മമ്മൂട്ടി കൂടുതല്* സുന്ദരനെന്നും ഈ കന്നഡക്കാരി പറയുന്നു. വിനയന്* സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടി മേഘ്*ന സുന്ദറാണ് സൂപ്പര്*സ്റ്റാറിനെ വാനോളം പുകഴ്ത്തുന്നത്. മമ്മൂട്ടി-ഷാജി കൈലാസ് ചിത്രമായ ആഗസ്റ്റ് 15ല്* മേഘ്*നയും ഒരു പ്രധാനപ്പെട്ട റോളില്* അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്* കഴിഞ്ഞത് ഭാഗ്യമായി കരുതുന്ന മേഘ്*ന തിരുവനന്തപുരത്ത് വെച്ച് ആദ്യമായി നടനെ താരത്തെ കണ്ടപ്പോള്* അദ്ഭുതപ്പെട്ടുവെന്നും പറയുന്നു. ഉന്നതിയിലെത്തുമ്പോള്* ഞാന്* അദ്ദേഹത്തിന്റെ പാത പിന്തുടരും മേഘ്*ന പറയുന്നു. യക്ഷിയുടെ വാരിപ്പുകഴ്ത്തലില്* മയങ്ങി സൂപ്പര്*സ്റ്റാര്* അടുത്ത ചിത്രത്തിലും നടിയ്ക്ക് ഒരു ചാന്*സ് കൊടുക്കുമോയെന്നാണ് ഏവരുടെയും സംശയം.
ആഗസ്റ്റ് ഒന്നിന്റെ രണ്ടാം ഭാഗമായി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രത്തില്* മമ്മൂട്ടി പെരുമാള്* എന്ന പൊലീസ് ഓഫീസറുടെ വേഷത്തില്* തന്നെയാണ് എത്തുന്നത്. മേഘ്*നയ്ക്ക് പുറമെ ശ്വേതാ മേനോനും ചിത്രത്തില്* പ്രധാന വേഷത്തില്* എത്തുന്നുണ്ട്. കുറ്റാന്വേഷണ ചിത്രങ്ങളുടെ തലതൊട്ടപ്പനായ എസ്എന്* സ്വാമി തിരക്കഥയൊരുക്കുന്ന ഈ ക്രൈം ഇന്*വെസ്റ്റിഗേഷന്* ത്രില്ലര്* മൂവി ഫെബ്രുവരിയില്* തിയറ്ററുകളിലെത്തും.
Powered by WizardRSS | Work At Home Jobs