വിവാദങ്ങളിലും അഴിമതിയിലും കുരുങ്ങി 2010

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിവാദങ്ങളിലും അഴിമതിയിലും കുരുങ്ങി 2010

    വിവാദങ്ങളുടെ വര്*ഷമായിരുന്നു 2010, വിവാദത്തില്* അകപ്പെട്ട് മുഖം നഷ്ടപ്പെട്ടവരും തെറ്റുകാരല്ലെന്ന് തെളിയിച്ച് പ്രതിച്ഛായമെച്ചപ്പെടുത്തിയവരുമുണ്ട് നമുക്ക് ചുറ്റും. രാഷ്ട്രീയത്തിലായാലും, കായികലോകത്തായാലും എന്തിന് കലാരംഗത്തുപോലും വിവാദം മാറിനിന്നില്ല. പലപ്പോഴും സംഭവങ്ങള്* വിവാദങ്ങളായി പരിണമിക്കുകയായിരുന്നു. വിവാദങ്ങളില്* നിന്നും അകന്നുനില്*ക്കാന്* കഴിഞ്ഞ രാഷ്ട്രീയപാര്*ട്ടികളില്ല. എന്നത്തെയും പോലെ അപകടങ്ങളും മരണങ്ങളും മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ചു. വിലക്കയറ്റം സാധാരണക്കാരന്റെ നടുവൊടിച്ചു. കൊള്ളയും കോഴയും അരങ്ങുവാണു. കഴിഞ്ഞ 12മാസങ്ങളില്* ഉണ്ടായ പ്രധാന സംഭവങ്ങളിലേയ്ക്ക് അതുമായി ബന്ധപ്പെട്ട് ഒണ്*ഇന്ത്യ മലയാളം പ്രസിദ്ധീകരിച്ച വാര്*ത്തകളിലേയ്ക്ക് ഒന്നു തിരിഞ്ഞുനോക്കാം...

    ജ്യോതി ബസു
    ചുവപ്പ് താരത്തിന്റെ അസ്തമയം
    വംഗനാടിനെ മൂന്ന് പതിറ്റാണ്ടോളം ചെങ്കോട്ടയാക്കി കാത്തുസൂക്ഷിച്ച മുന്* ബംഗാള്* മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ അന്ത്യം ഇന്ത്യന്* രാഷ്ട്രീയത്തിനേറ്റ നികത്താനാവാത്ത നഷ്ടമായിരുന്നു. കഴിഞ്ഞ ക്രിസ്മസ് കാലത്ത് ആശുപത്രിയില്* പ്രവേശിപ്പിയ്ക്കപ്പെട്ട ബസു ഏതാനും ആഴ്ചകള്* ആശുപത്രിയില്* കഴിഞ്ഞതിന് ശേഷമാണ് അന്തരിച്ചത്. ഈ ദിവസങ്ങളില്* രാജ്യത്തെ പൗരപ്രമുഖരെല്ലാം കൊല്*ക്കത്തയിലേക്ക് പ്രവഹിയ്ക്കുകയായിരുന്നു. ഒടുവില്* ജനുവരി ആറിന് ചുവന്ന നക്ഷത്രം അസ്തമിച്ചു. ബംഗാളില്* ഇടതുമുന്നണി കനത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തില്* ബസുവിന്റെ വിയോഗം അവര്*ക്ക് കനത്ത പ്രഹരമായി.

    ലോകത്തെ കരയിപ്പിച്ച ഹെയ്തി
    ഹെയ്ത്തിയെ തകര്*ത്ത ഭൂകന്പം
    ഹെയ്ത്തി ഭൂചലനം: മരണം ഒരു ലക്ഷം കടന്നു
    ഹെയ്ത്തിയെ മുച്ചൂടും തകര്*ത്തെറിഞ്ഞ ഭൂകമ്പം ലോകജനതയെ തന്നെ ഞെട്ടിച്ചു. അമേരിക്ക ഭൂഖണ്ഡത്തിലെ കൊച്ചുരാജ്യത്തിന്റെ അടിത്തറയിളക്കിയ ഭൂകമ്പത്തില്* ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരാണ് മരിച്ചത്. ഭൂചലനം സൃഷ്ടിച്ച ദുരിതങ്ങള്* ഇപ്പോഴും ഹെയ്തി ജനതയെ വേട്ടയാടുകയാണ്. ദാരിദ്ര്യത്തിനും പ്രകൃതി ദുരന്തങ്ങളും ഉയര്*ത്തുന്ന വെല്ലുവളി നേരിടാന്* ലോകജനതയുടെ സഹായം തേടുകയാണ് ഹെയ്തി.

    ഇന്ത്യക്കാര്* വേട്ടയാടപ്പെടുന്നു
    ആസ്ത്രേലിയയില്* വംശീയാക്രമണം
    ഇന്ത്യയില്* നിന്നുള്ള വിദ്യാര്*ഥികള്*ക്കെതിരെ ആസ്ത്രേലിയയില്* അരങ്ങേറിയ വംശീയാക്രമണങ്ങള്* രൂക്ഷമായത് 2010ലാണ്. ഇന്ത്യക്കാര്* നിരന്തരം ആക്രമിക്കപ്പെട്ടതിനെതിരെ ദേശീയ വികാരം ആളിക്കത്തി. ആസ്ത്രേലിയയുടെ തെരുവുകളില്* ഇന്ത്യക്കാര്* കൂറ്റന്* പ്രതിഷേധ റാലികള്* നടത്തി. ലോകമൊട്ടുക്കുനിന്നും ഇതിന് പിന്തുണയുമുണ്ടായി. ഒടുവില്* വംശീയാക്രമണ സംഭവങ്ങള്* ക്രമേണ കുറഞ്ഞുവന്നു
    മെല്*ബണില്* ഇന്ത്യക്കാര്* ആക്രമിക്കപ്പെട്ടു

    പുനെ ഭീകരാക്രമണം
    പുനെയില്* സ്ഫോടനം; 9 മരണം
    പുനെ സ്*ഫോടനം:ആസൂത്രകനെ തിരിച്ചറിഞ്ഞു
    17 പേരുടെ ജീവനെടുത്ത പുനെ ഭീകരാക്രമണം രാജ്യത്തെ നടുക്കി. പുനെയിലെ തിരക്കേറിയ ജര്*മ്മന്* ബേക്കറിയ്ക്കടുത്തായി ഉണ്ടായ സ്ഫോടനത്തിന് പിന്നില്* പ്രവര്*ത്തിച്ചത് ഇന്ത്യന്* മുജാഹീദീന്* എന്ന ഭീകരസംഘടനയാണെന്ന് പിന്നീട് നടന്ന അന്വേഷണത്തില്* വ്യക്തമായി.

    ആന്ധ്രയെ പിളര്*ക്കുന്ന തെലുങ്കാന

    തെലുങ്കാന: ആന്ധ്ര വീണ്ടും പുകയുന്നു
    ആന്ധ്രാപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിയ്ക്കണമെന്ന ആവശ്യം ഏറ്റവും ശക്തിയായി ഉന്നയിക്കപ്പെട്ട വര്*ഷമാണ് കടന്നുപോകുന്നത്. രാഷ്ട്രീയ പാര്*ട്ടികളും വിദ്യാര്*ഥി സംഘടനകളും നടത്തിയ സമരപരമ്പര പലപ്പോഴും അക്രമത്തിലാണ് കലാശിച്ചത്. പ്രശ്*നം ഇപ്പോഴും ആന്ധ്രയില്* സജീവമായി നിലനില്*ക്കുന്നു. വിഭജനത്തെക്കുറിച്ച് പഠിയ്ക്കാനും റിപ്പോര്*ട്ട് സമര്*പ്പിയ്ക്കാനും പ്രത്യേക കമ്മീഷനെ നിയോഗിച്ച സര്*ക്കാര്* തത്കാലത്തേക്ക് വിവാദം തണുപ്പിച്ച് നിര്*ത്തിയിരിക്കുകയാണ്.

    സിപിഎമ്മില്* വിരിഞ്ഞ 'പത്മ'ലോചനന്* വിവാദം
    ആര്*എസ്എസ് ചടങ്ങ്; മേയര്*ക്കെതിരെ നടപടിയുണ്ടാകും
    സംഘപരിവാര്* സംഘടനയായ ആര്*എസ്എസ് സംഘടിപ്പിച്ച ചടങ്ങില്* കൊല്ലം മേയറും മുതിര്*ന്ന സിപിഎം നേതാവുമായിരുന്ന പദ്മാലോചനന്* പങ്കെടുത്തത് പാര്*ട്ടിയെ വെട്ടിലാക്കി. സംഭവം വിവാദമായതോടെ ആര്*എസിഎസിനോട് രാഷ്ട്രീയമായി ശത്രുത പുലര്*ത്തുന്ന സിപിഎം പദ്മലോചനനെ മേയര്* പദവിയില്* നിന്ന് പുറത്താക്കുകയും പാര്*ട്ടിതലത്തില്* അച്ചടക്ക നടപടി സ്വീകരിയ്ക്കുകയും ചെയ്തു.

    വനിതാ ബില്* ഇപ്പോഴും ത്രിശങ്കുവില്*
    വനിതാ ബില്* രാജ്യസഭ പാസാക്കി
    മോശം പെരുമാറ്റം: 7എംപിമാര്*ക്ക് സസ്പെന്*ഷന്*
    രാജ്യത്തിന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന വനിതാ ബില്* രാജ്യസഭയില്* പാസാക്കിയത് 2010ലെ പ്രധാന സംഭവങ്ങളില്* ഒന്നായിരുന്നു. ഇതിന്റെ ക്രെഡിറ്റ് രണ്ടാം യുപിഎ സര്*ക്കാറിനാണ്. എന്നാല്* ഇക്കാര്യത്തില്* എതിര്*പ്പ് രൂക്ഷമായതിനാല്* ഇക്കാര്യം പിന്നീട് വന്ന സമ്മേളനങ്ങളിലൊന്നും പരിഗണിക്കപ്പെട്ടില്ല. ലോക്*സഭയിലും ബില്* പാസാക്കുകയെന്ന ലക്ഷ്യം ഇപ്പോഴും ബാക്കിനില്*ക്കുന്നു

    നിത്യാനന്ദയുടെ കാമകേളി പുറത്ത്
    സ്വാമി നിത്യാനന്ദയുടെ കാമകേളി പുറത്ത്
    മാര്*ച്ച് 3നാണ് ലോകമൊട്ടുക്കും ഭക്തജനങ്ങളും അനുയായികളുമുള്ള യുവ ആത്മീയാചാര്യന്* സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലെ കാമകേളികള്* പുറത്തായത്. നിത്യാനന്ദയും ഒരു തമിഴ് നടിയും ചേര്*ന്നുള്ള കിടപ്പറ രംഗങ്ങള്* തമിഴ്നാട്ടിലെ സണ്* നെറ്റ് വര്*ക്കാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഇതോടെ ആശ്രമവുമായി ബന്ധപ്പെട്ട് നിത്യാനന്ദ നടത്തിവന്ന കള്ളത്തരങ്ങള്* വെളിച്ചത്തായി. വിശ്വസിക്കാന്* പ്രയാസമുള്ള കഥകളാണ് ഈ ആത്മീയനേതാവിന്റെ പേരില്* പിന്നീട് പ്രചരിച്ചത്. കേസ് കര്*ണാടകത്തിലെ കോടതിയുടെ പരിഗണനയിലാണ്.

    മാധ്യമങ്ങള്* ആഘോഷിച്ച താരവിവാഹം
    സാനിയ-ഷോയിബ് വിവാഹം
    പോയ വര്*ഷം ഇന്ത്യ ശ്രദ്ധിച്ച താരവിവാഹങ്ങളിലൊന്ന്. മുന്*കാമുകനെ ഉപേക്ഷിച്ച് ഇന്ത്യന്* ടെന്നീസ് റാണി സാനിയ മിര്*സ പാക് ക്രിക്കറ്റ് താരം ഷോയിബ് മാലിക്കിനെ വിവാഹം കഴിയ്ക്കാന്* തീരുമാനിച്ചത് സാനിയ ആരാധകരെ ഞെട്ടിയ്ക്കുക തന്നെ ചെയ്തു. സാനിയയെ വിവാഹം കഴിയ്ക്കാന്* ഹൈദരാബാദിലെത്തിയതും തുടര്*ന്നുണ്ടായ വിവാദങ്ങളും മാധ്യമങ്ങള്* ആഘോഷിയ്ക്കുക തന്നെ ചെയ്തു. ഒടുവില്* വിവാദങ്ങളെയെല്ലാം ഔട്ടാക്കി പ്രണയത്തിന്റെ കോര്*ട്ടില്* ഇരുവരും ഒന്നിച്ചു.

    മാവോവാദികളുടെ രക്തരൂഷിത വിപ്ലവം
    മാവോ ആക്രമണം: ഛത്തീസ്ഗഡില്* 70 സൈനികര്* മരിച്ചു
    ദാന്തെവാഡയില്* വീണ്ടും മാവോവാദി ആക്രമണം
    മാവോവാദികളുടെ രക്തരൂഷിത വിപ്ലവം അതിന്റെ എല്ലാ അതിരുകളും ലംഘിച്ച വര്*ഷമായിരുന്നു 2010. ഏപ്രില്* ആറിന് ചത്തീസ്*ഗ*ഡിലെ ദണ്ഡേവാഡ ജില്ലയില്* മാവോയിസ്റ്റുകള്* കൂട്ടക്കുരുതി നടത്തിയത് 70 സൈനികരെയാണ്. ഇതുകൂടാതെ ചെറുതം വലുതുമായി ഒട്ടേറെ ആക്രമണങ്ങളും കൊലപാതകങ്ങളും മാവാവോദികള്*ചെയ്തുകൂട്ടി.

    കേരള കോണ്*- വളരുന്തോറും പിളരും പിളരന്തോറും വളരും
    കേരള കോണ്* ജെ പിളര്*ന്നു ; ജോസഫ് മാണിയില്* ലയിച്ചു
    ഐക്യ കേരള കോണ്*ഗ്രസ് എന്ന സ്വപ്*നം യാഥാര്*ഥ്യമാക്കാനെന്ന പേരില്* ഇടതുമുന്നണി മന്ത്രിസഭയില്* അംഗമായിരുന്ന പിജെ ജോസഫ് മന്ത്രിസ്ഥാനം രാജിവെച്ച് യുഡിഎഫിലെ പ്രധാനകക്ഷിയായ കേരള കോണ്*ഗ്രസ് മാണിയില്* ലയിച്ചു. ജോസഫിന്റെ വരവ് വലതുമുന്നണിയില്* ഏറെ അപസ്വരങ്ങള്*ക്കിടയാക്കി. ജോസഫിനൊപ്പം പോകാന്* തയാറാവാതെ നിന്ന പിസി തോമസും ഒരു വിഭാഗം നേതാക്കളും ഇടതിനൊപ്പം ഉറച്ചുനിന്നും. മന്ത്രിസ്ഥാനമാണ് ഈ ത്യാഗത്തിന് പ്രതിഫലമായി എല്*ഡിഎഫ് നല്*കിയത്. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്*ട്ടിയെന്ന ഖ്യാതി 2010ലും കേരള കോണ്*ഗ്രസ് നിലനിര്*ത്തി.

    മംഗലാപുരം വിമാനാപകടം;
    മംഗലാപുരം വിമാനാപകടം: പൈലറ്റ് ഉറങ്ങി
    മംഗാലാപുരത്ത് വിമാനത്തിന് തീപിടിച്ച് 160 മരണം
    22ന് മംഗലാപുരം വിമാനത്താവളത്തിലുണ്ടായ വിമാനദുരന്തത്തില്* പൊലിഞ്ഞത് 158 ജീവനുകള്*, ഇതില്* അന്പതോളം മലയാളികളുമുണ്ടായിരുന്നു. അന്വേഷണത്തിനൊടുക്കം പൈലറ്റിന്റെ പിഴവാണ് അപകടകാരണമെന്ന് കണ്ടെത്തലുണ്ടായി. മരിച്ചവരുടെ ആശ്രിതര്*ക്ക് സഹായം ലഭിക്കാന്* വൈകിയതും വിദേശ പൈലറ്റുമാരെ വേണ്ടത്ര പരിശീലനം കൊടുക്കാതെ നിയമിക്കുന്നതുമെല്ലാം ഇതുമായി ബന്ധപ്പെട്ട് വിമര്*ശിക്കപ്പെട്ടു.

    വിവാദപ്പെരുമഴയില്* ഐപിഎല്*
    മോഡിയെ ബിസിസിഐ സസ്*പെന്റ് ചെയ്തു
    ക്രിക്കറ്റിന്റെ പുതിയ വകഭേദമായ ഐപിഎല്* ഇന്ത്യന്* രാഷ്ട്രീയത്തില്* നിറഞ്ഞുനിന്ന വര്*ഷമാണ് കടന്നുപോകുന്നത്. പുതുതായി രണ്ട ഐപിഎല്* ടീമുകളെ തിരഞ്ഞെടുത്തപ്പോള്* കൊച്ചി ഉള്*പ്പെട്ടത് ഐപിഎല്* ഗവേണിങ് സമിതിയിലെ പലരെയും ഞെട്ടിച്ചിരുന്നു. ഐപിഎല്* ചെയര്*മാനായ മോഡിയ്ക്ക് വരെ കൊച്ചി ടീമിനോട് എതിര്*പ്പുണ്ടായി. കൊച്ചി ടീമിനെതിരെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്* പിന്നീട് വന്*വിവാദം സൃഷ്ടിച്ചു. കൊച്ചി ടീമുമായി ബന്ധമുണ്ടെന്ന പേരില്* കേന്ദ്ര മന്ത്രി ശശി തരൂരിന് മന്ത്രിസ്ഥാനം നഷ്ടമായി. ഏറ്റമൊടുവില്* താന്* കുഴിച്ച കുഴിയില്* വീണ മോഡിയ്ക്കും ഐപിഎല്* ചെയര്*മാന്* പദവിയില്* നിന്നും ഒഴിയേണ്ടി വന്നു. ആഭ്യന്തര പ്രശ്*നങ്ങള്* ഒട്ടേറെ പൊട്ടിപ്പുറപ്പെട്ട വര്*ഷാന്ത്യത്തില്* ബിസിസിഐയുടെ അംഗീകാരം നേടുന്നത് കണ്ടുകൊണ്ടാണ് 2010 വിടപറയുന്നത്.

    ശശി തരൂര്*-സുനന്ദ വിവാഹം
    ശശി തരൂരും സുനന്ദ പുഷ്*കറും വിവാഹിതരായി
    ഐപിഎല്* വിവാദത്തിലൂടെയാണ് സുനന്ദ പുഷ്*ക്കറെന്ന കശ്മീരി സുന്ദരിയുടെ പേര് ഇന്ത്യക്കാര്*ക്ക് പരിചിതമാവുന്നത്. കൊച്ചി ടീമിന്റെ ഓഹരിയുടമകളിലെന്നായ സുനന്ദയുമായുള്ള അടുത്ത ബന്ധമാണ് കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തു നിന്നുള്ള എംപിയുമായ ശശി തരൂരിന് മന്ത്രിപദവി നഷ്ടപ്പെടുത്താന്* ഇടയാക്കിയത്. ഒടുവില്* ഓഹരി തിരിച്ചുനല്*കി സുനന്ദ വിവാദങ്ങളില്* നിന്ന് തലയൂരി. എന്നാല്* തരൂരുമായുള്ള അടുത്ത ബന്ധം ഇവരുടെ വിവാഹത്തിലെത്തി. ദമ്പതികള്* ഇരുവരുടെയും മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. പാലക്കാട് തരൂരിന്റെ തറവാട്ടില്* വെച്ചുനടന്ന വിവാഹചടങ്ങുകളില്* ഒട്ടേറെ പ്രമുഖര്* പങ്കെടുത്തു.


    കൈവെട്ടിയ താലിബാന്* നീതി
    ചോദ്യപ്പേപ്പര്* വിവാദം: അധ്യാപകന്റെ കൈവെട്ടി
    4ാം തീയതി ഞായറാഴ്ച പുലര്*ന്നപ്പോള്* മലയാളികളെ വരവേറ്റ വാര്*ത്ത തീര്*ത്തും ഞെട്ടിക്കുന്നതായിരുന്നു. തൊടുപുഴ ന്യൂമാന്* കോളെജില്* ഉണ്ടായ ചോദ്യപ്പേപ്പര്* വിവാദത്തിന്റ പേരില്* ഒരു കൂട്ടമാളുകള്* പ്രൊഫസര്* ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റി. കേരള മനസ്സാക്ഷിയെ ഞെട്ടിത്തരിപ്പിച്ച സംഭവത്തിന് പിന്നില്* പോപ്പുലര്* ഫ്രണ്ട് പ്രവര്*ത്തകരായിരുന്നു. ഈ സംഭവത്തിന് പിന്നാലെ പോപ്പുലര്* ഫണ്ട് കേരളം ആസ്ഥാനമാക്കി നടത്തുന്ന ഭീകരപദ്ധതികളുടെ ചുരുളഴിയുകയും കൈവെട്ടിന് പിന്നാലെ ജോസഫിനെ ജോലിയില്* നിന്നും പിരിച്ചുവിട്ട സഭയെ കേരളം വിമര്*ശിക്കുയും ചയ്തു.

    ദ്രവ്യന്റെ വിഷക്കള്ളില്* ഒടുങ്ങിയത് 26 പേര്*
    കുറ്റിപ്പുറത്ത് വിഷമദ്യ ദുരന്തം
    കുടിയന്*മാരുടെ സ്വന്തം നാടായി മാറിയ കേരളത്തെ മലപ്പുറം വിഷമദ്യദുരന്തം ഏറെ നടുക്കി. സെപ്റ്റംബര്* അഞ്ചിന് രാവിലെ കുറ്റിപ്പുറം റെയില്*വെ സ്റ്റേഷന് സമീപം കണ്ടെത്തിയ രണ്ട് മൃതദേഹങ്ങളാണ് വരാനിരിയ്ക്കുന്ന ദുരന്തത്തിന് സൂചന നല്*കിയത്. അടുത്ത ദിവസങ്ങളിലായി മലപ്പുറം ജില്ലയില്* 26 പേരാണ് വിഷക്കള്ള് കുടിച്ച് ജീവന്* നഷ്ടമായത്. കള്ളു വിതരണം ചെയ്ത ദ്രവ്യനെയും കൂട്ടരെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പതിവു പോലെ രാഷ്ട്രീയക്കാര്*ക്കും ഉദ്യോഗസ്ഥര്*ക്കും ദ്രവ്യം നല്*കിത്തന്നെയാണ് ദ്രവ്യനും കൂട്ടരും കുറ്റിപ്പുറത്ത് വിഹരിച്ചിരുന്നതെന്ന് പിന്നീട് നടന്ന അന്വേഷണത്തില്* വ്യക്തമായി.

    ലാവലിനില്* ഇപ്പോഴും കറന്റ് ബാക്കി
    ലാവലിന്* -ഇടപാടുകള്*ക്ക് തെളിവില്ലെന്ന് സിബിഐ
    ലാവലിന്*: അട്ടിമറിക്കുന്നത് കോണ്* കേന്ദ്ര മന്ത്രി?
    വര്*ഷങ്ങളായി കേരള രാഷ്ട്രീയത്തില്* നിറഞ്ഞുനില്*ക്കുന്ന ലാവലിന്* അഴിമതി ആരോപണം 2010ലും സജീവമായിരുന്നു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ആശ്വസിയ്ക്കാവുന്ന ചില സംഭവങ്ങള്* ഇതിനിടെ ഉണ്ടായി. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ലാവലിന്* കമ്പനിയും ഇടനിലക്കാര്* വഴി സാമ്പത്തിക ഇടപാടുകള്* നടത്തിയതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് സിബിഐയുടെ വെളിപ്പെടുത്തല്* പിണറായിക്ക് വലിയ ആശ്വാസം പകരുന്നതായി. ലാവലിന്* കേസില്* കോണ്*ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്* രവിയ്ക്കെതിരെയും ആരോപണങ്ങള്* ഉയര്*ന്നത് കേരളം ശ്രദ്ധയോടെ വീക്ഷിച്ചു. അടുത്ത കാലത്തൊന്നും ലാവലിന്* വിവാദം കെട്ടടങ്ങില്ലെന്ന സൂചനകളാണ് സുപ്രീം കോടതിയില്* വരെ വാദം തുടരുന്ന കേസ് നല്*കുന്ന സൂചന.

    മദനി ചരിത്രം ആവര്*ത്തിയ്ക്കുന്നു
    മദനി വീണ്ടും ജയിലിലേക്ക്
    മദനിയുടെ കാര്യത്തില്* ചരിത്രം വീണ്ടും ആവര്*ത്തിയ്ക്കുകയാണ്. കോയന്പത്തൂര് സ്ഫോടനക്കേസില്* ഒരു പതിറ്റാണ്ടോളം വിചാരണയൊന്നും കൂടാതെ ജയില്* കിടന്ന ശേഷം കുറ്റവാളിയില്ലെന്ന് വിധിയ്ക്കപ്പെട്ട് വെറുതെ വിട്ടു. ഇപ്പോള്* ബാംഗ്ലൂര്* സ്ഫോടനപരന്പരക്കേസില്* കര്*ണാടക പൊലീസിന്റെ കസ്റ്റഡിയിലാണ് പിഡിപിയുടെ എല്ലാമെല്ലാമായ മദനി. കൊല്ലത്തെ അന്*വാര്*ശേരിയിലെത്തി മദനിയെ അറസ്റ്റ് ചെയ്യാനുള്ള കര്*ണാടക പൊലീസിന്റെ ശ്രമങ്ങള്* രാജ്യത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് കേന്ദ്രീകരിച്ചു. ഏതാനും ദിവസത്തെ നാടകീയ രംഗങ്ങള്*ക്ക് ശേഷം മദനിയെ പൊലീസ് അറസ്റ്റ് ചെയ്തു. വര്*ഷാന്ത്യത്തിലും ബാംഗ്ലൂര്* പൊലീസിന്റെ കസ്റ്റഡിയില്* തന്നെയാണ് മദനി.

    യുഡിഎഫിന് കിട്ടിയ ലോട്ടറി
    കേരള ലോട്ടറി ഇനി ആഴ്ചയില്* ഒന്നുവീതം
    തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് തൊട്ടുമുന്പ് പൊട്ടിപ്പുറപ്പെട്ട ലോട്ടറി വിവാദം അക്ഷരാര്*ത്ഥത്തില്* വലതുമുന്നണിയ്ക്ക് കിട്ടിയ ലോട്ടറിയായി. തിരഞ്ഞെടുപ്പില്* ഭരണപക്ഷത്തിനെതിരെയുള്ള ശക്തമായി ആയുധമായി അവരത് ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇടയ്ക്ക് കോണ്*ഗ്രസ് വക്താവ് ദിഗ് വിജയ് സിങ് വി അന്യസംസ്ഥാന ലോട്ടറിയ്ക്കായി വാദിയ്ക്കാനെത്തിയത് കോണ്*ഗ്രസിനും യുഡിഎഫിനും ക്ഷീണമായി.

    അഴിമതിയില്* മുങ്ങിയ കോമണ്* വെല്*ത്ത് ഗെയിംസ്
    ഗെയിംസ് നടപ്പാലം തകര്*ന്ന് 23 പേര്*ക്ക് പരിക്ക്
    ഇന്ത്യയുടെ അഭിമാനമായി മാറേണ്ട ദില്ലിയിലെ കോമണ്*വെല്*ത്ത്*ഗെയിംസ് പക്ഷേ വാര്*ത്തകളില്* ഇടംപിടിച്ചത് മറ്റു ചില സംഭവങ്ങളിലൂടെയായിരുന്നു. വെല്*ത്ത് ഉണ്ടാക്കാനായുള്ള ഗെയിമായി കായികമേളയെ മാറ്റിയത് രണ്ടാം യുപിഎ ഗവണ്*മെന്റിന് വലിയ തിരിച്ചടിയായി. അവസാന നിമിഷം വരെ മേളയ്ക്കുള്ള ഒരുക്കങ്ങള്* പൂര്*ത്തിയാവാഞ്ഞതും താളപ്പിഴകളും ലോകത്തിന് മുന്നില്* ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കി. എങ്കിലും അവസാന ലാപ്പില്* പ്രശ്നങ്ങളെല്ലാം ഒരുവിധം ഒതുക്കി മേള ഭംഗിയാക്കാന്* അധികാരികള്*ക്ക് സാധിച്ചു. കോമണ്*വെല്*ത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൊയ്ത് നമ്മുടെ താരങ്ങളും തിളങ്ങി. എങ്കിലും കോടിക്കണക്കിന് രൂപയുടെ അഴിമതിയെപ്പറ്റിയുള്ള അന്വേഷണം ഇപ്പോഴും വാര്*ത്തകള്* സൃഷ്ടിച്ചു കൊണ്ടിരിയ്ക്കുന്നു.

    ലോകകപ്പ്: വക്കാ വക്കാ.. നീരാളി പിന്നെ സ്പെയിനും
    സ്*പെയിന്* ലോകരാജാക്കന്മാര്*
    ഫൈനലും തീര്*ന്നു; തോല്*വിയറിയാതെ നീരാളി
    എല്ലാ ദുരിതങ്ങളും ദുരന്തങ്ങളും മറന്ന് മുപ്പത് ദിനരാത്രങ്ങള്* ലോകം ഒരു പന്തിനുള്ളിലേക്ക് ചുരുങ്ങി. ഷക്കീരയുടെ വക്കാ വക്കാ ചുണ്ടുകളില്* തത്തിക്കളിച്ചപ്പോള്* ജര്*മ്മനിയിലെ പേള്* നീരാളി ഈ ലോകകപ്പിന്റെ താരമായി. കളിക്കളത്തിലെ ഒരു മാസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്* ഹോളണ്ടിന്റെ ഓറഞ്ച് പടയെ കീഴടക്കി സ്പാനിഷുകാര്* ലോകത്തിന്റെ നെറുകയിലേറി.

    ഉപ്പുതിന്ന രാജ ഒടുവില്* വെള്ളം കുടിച്ചു
    സ്*പെക്ട്രം അഴിമതി: മന്ത്രി രാജ രാജിവെച്ചു
    2008ല്* പൊട്ടിപ്പുറപ്പെട്ട 2ജി സ്പെക്ട്രം അഴിമതി വിവാദത്തില്* കുരുങ്ങി 2010ന്റെ അവസാന മാസങ്ങളില്* ടെലികോം മന്ത്രി എ രാജയുടെ പദവി നഷ്ടപ്പെട്ടപ്പോള്* ശരിയായത് ഉപ്പുതിന്നവന്* വെള്ളം കുടിയ്ക്കും എന്ന പഴഞ്ചൊല്ലാണ്. ഇന്ത്യ കണ്ട അഴിമതിക്കഥകളെയെല്ലാം നിസ്സാരമാക്കുന്നതായിരുന്നു 2ജി സ്പെക്ട്രം അഴിമതി. ഒന്നരലക്ഷം കോടിയുടെ അഴിമതി പ്രതിപക്ഷത്തിന് കിട്ടിയ നല്ലൊരു വടിയായി. ഇതിപ്പോഴും ഇന്ത്യന്* രാഷ്ട്രീയത്തില്* ചൂടേറിയ വിഭവമായി തുടരുന്നു.അമേരിക്കയെ ഞെട്ടിച്ച ഓണ്*ലൈന്* വിപ്ലവം
    4ലക്ഷം രഹസ്യരേഖകള്* വിക്കിലീക്*സ് പുറത്തുവിട്ടു
    ജൂലിയന്* അസാഞ്ചയ്ക്കെതിരെ ബലാത്സംഗക്കേസ്
    ഇന്റര്*നെറ്റില്* വിക്കിലീക്സ് എന്ന വെബ്സൈറ്റ് സാന്നിധ്യമറിയിച്ചിട്ട് വര്*ഷങ്ങളായെങ്കിലും വിക്കിലീക്സ് എന്ന വാക്ക് ജനമനസ്സുകളില്* സ്ഥാനം പിടിയ്ക്കുന്ന കാഴ്ചയുമായാണ് 2010 മറയുന്നത്. അമേരിക്കയെന്ന ലോക പൊലീസിന്റെ ഉള്ളിലിരുപ്പും അന്തപുര രഹസ്യങ്ങളും അങ്ങാടിപ്പാട്ടാക്കിയ വിക്കിലീക്സും അതിന്റെ സാരഥി ജൂലിയാന്* അസാഞ്ചും ലോകമാധ്യമങ്ങളില്* ഇപ്പോഴും നിറഞ്ഞുനില്*ക്കുകയാണ്. അമേരിക്കയെ അലോസരപ്പെടുത്തിയ അസാഞ്ചിനെ വേട്ടയാടാനുള്ള ശ്രമങ്ങള്* വിവിധ ഭരണകൂടങ്ങള്* തുടരുന്പോഴും ലോകജനതയില്* വലിയൊരു വിഭാഗം ഈ കുറിയ മനുഷ്യനൊപ്പം ഉറച്ചുനില്*ക്കുന്നു. ഓണ്*ലൈനില്* സൈബര്* വാറുമായി അവര്* അമേരിക്കയോടും അവരുടെ വിധേയരോടും യുദ്ധം ചെയ്ത് കൊണ്ടേയിരിക്കുന്നു.





    Powered by WizardRSS | Work At Home Jobs
  • appoos10
    • Dec 2007
    • 173

    #2
    Re: വിവാദങ്ങളിലും അഴിമതിയിലും കുരുങ്ങി 2010

    danx for this one buddy

    Comment

    Working...
    X