ഡ്യൂപ്ലിക്കേറ്റ് മൈഥിലിക്ക് മിന്നുകെട്ട്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഡ്യൂപ്ലിക്കേറ്റ് മൈഥിലിക്ക് മിന്നുകെട്ട്

    നടി മൈഥിലിയുടെ വിവാഹം കഴിഞ്ഞു-വാര്*ത്ത കേട്ട് ലേശം അതിശയിച്ചോ പാലേരി മാണിക്യം ഫെയിം മൈഥിലിയാണോ ഇതെന്ന് കരുതിയെങ്കില്* നിങ്ങള്*ക്ക് തെറ്റി. ഇത് വേറൊരു മൈഥിലി, വേണമെങ്കില്* ഡ്യൂപ്ലിക്കേറ്റ് മൈഥിലിയെന്നും പറയാം. സുരാജ് വെഞ്ഞാറമ്മൂടിന്റെ സൂപ്പര്*ഹിറ്റ് ചിത്രമായ ഡ്യൂപ്ലിക്കേറ്റിലെ നായികമാരിലൊരാളായ മൈഥിലിയാണ് കഴിഞ്ഞ ദിവസം ബാംഗ്ലൂരില്* വിവാഹിതയായത്. സോഫ്റ്റ്*വെയര്* എഞ്ചിനീയര്* റോയ് റോഷനാണ് മൈഥിലിയുടെ കഴുത്തില്* മിന്നു ചാര്*ത്തിയത്.

    സുഭദ്രം, ഏപ്രില്* ഫൂള്* തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച മൈഥിലി നല്ല വേഷങ്ങള്* ലഭിച്ചാല്* ഇനിയും അഭിനയിക്കുമെന്ന് പറയുന്നു. വിവാഹം കഴിഞ്ഞ് വെറുതെ ഒരു ഭാര്യയാവാനില്ലെന്നാണ് ഈ സുന്ദരി പറയുന്നത്.

    ബാംഗ്ലൂരിലെ തിരക്കേറിയ മോഡലുകളിലൊരാളായ മൈഥിലി കുഞ്ഞാലി മരയ്ക്കാര്* എന്ന ഹിറ്റ് സീരിയലിലും വേഷമിട്ടിരുന്നു. അഭിനയത്തോടൊപ്പം നൃത്തവും മൈഥിലിയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്.





    Powered by WizardRSS | Work At Home Jobs
Working...
X