ദിലീപ് സിങും പൃഥ്വി സിങും നേര്*ക്കുനേര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ദിലീപ് സിങും പൃഥ്വി സിങും നേര്*ക്കുനേര്*

    മമ്മൂട്ടി-ലാല്* ദ്വയങ്ങളെ കടത്തിവെട്ടി സൂപ്പര്*താര പദവിയിലെത്താനുള്ള പൃഥ്വിയുടെയും ദിലീപിന്റെയും ശ്രമങ്ങള്*ക്ക് തിരിച്ചടിയേറ്റ വര്*ഷമാണ് കടന്നുപോകുന്നത്. എന്നാല്* 2011ലെങ്കിലും വമ്പന്* വിജയങ്ങള്* നേടി മുന്നിലെത്താനുള്ള പദ്ധതികള്* ഇരുവരും ആവിഷ്*ക്കരിച്ചു കഴിഞ്ഞു. അതേ സമയം ഇരുവരുടെയും ആലോചനയിലുള്ള രണ്ട് സിനിമകള്* വാര്*ത്താപ്രാധാന്യം നേടിക്കഴിഞ്ഞു. പഞ്ചാബി സിങുമാരായി വെള്ളിത്തിരയിലെത്താനുള്ള നടന്*മാരുടെ ശ്രമമാണ് ഏറെ കൗതുകം സൃഷ്ടിയ്ക്കുന്നത്. പഞ്ചാബി ഹൗസ് എന്ന മെഗാഹിറ്റിന് ശേഷം ദിലീപ് റാഫി മെക്കാര്*ട്ടിനുമൊത്ത് ലക്കി സിങ് എന്നൊരു കഥാപാത്രത്തെ തന്നെ സൃഷ്ടിച്ചു കഴിഞ്ഞു. നേരത്തെ പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗമാണ് ഇവര്* ഒരുക്കുന്നതെന്ന് റിപ്പോര്*ട്ടുകളുണ്ടായിരുന്നു.

    അതിനിടെ ദിലീപിന്റെ എതിരാളിയായ പൃഥ്വിയും ഒരു പഞ്ചാബി സിങായി മാറാനുള്ള ഒരുക്കത്തിലാണ്. പോക്കിരി രാജ ഫെയിം വൈശാഖ് ഒരുക്കുന്ന മല്ലു സിങിലൂടെയാണ് പൃഥ്വി പഞ്ചാബിയാവുന്നത്. സിനിമയില്* ഹരി സിങ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിയ്ക്കുന്നത്. പഞ്ചാബില്* വേഷം മാറി ലേശം തരികിടയുമായി കഴിയുന്ന രസകരമായൊരു കഥാപാത്രമാണ് പൃഥ്വിയ്ക്ക് ചിത്രത്തിലുള്ളത്.

    ഈ പ്രൊജക്ടിന് വേണ്ടി കഴിഞ്ഞയാഴ്ച നടത്തിയ സിങ് വേഷത്തിലുള്ള പൃഥ്വിയുടെ ഫോട്ടോഷൂട്ട് തകര്*പ്പനായിട്ടുണ്ടെന്നാണ് റിപ്പോര്*ട്ടുകള്*. ഇനിയിപ്പോള്* ഏത് സിങ് ആദ്യം തിയറ്ററുകളിലെത്തുമെന്നാണ് മോളിവുഡ് കൗതുകത്തോടെ കാത്തിരയ്ക്കുന്നവര്*ക്ക്. ആദ്യമെത്തുന്നവര്*ക്ക് അതിന്റെ ഗുണം അനുഭവിയ്ക്കാമെന്ന മെച്ചവുമുണ്ട്.

    ഇപ്പോള്* ലഭിയ്ക്കുന്ന സൂചനകള്* പ്രകാരം പൃഥ്വിയുടെ മല്ലുസിങ് ആദ്യം തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്. റാഫി മെക്കാര്*ട്ടിന്റെ തന്നെ ചൈനാ ടൗണില്* അഭിനയിക്കുന്ന ദിലീപിന് ഇത് പൂര്*ത്തിയാക്കിയതിന് ശേഷം അടുത്ത മാര്*ച്ചോടെ മാത്രമേ ലക്കി സിങിന്റെ ജോലികള്* ആരംഭിയ്ക്കാന്* കഴിയൂ. മലയാള സിനിമയില്* വീണ്ടുമൊരു പഞ്ചാബി തരംഗം സൃഷ്ടിയ്ക്കാന്* ആര്*ക്കു കഴിയുമെന്ന ചോദ്യത്തിന് 2011 ഉത്തരം നല്*കും.





    Powered by WizardRSS | Work At Home Jobs
Working...
X