തടവിലുള്ള ഉന്നതരെ കൊല്ലാന്* നീക്കം?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തടവിലുള്ള ഉന്നതരെ കൊല്ലാന്* നീക്കം?

    ദില്ലി: കോമണ്*വെല്*ത്ത് ഗെയിംസ് അഴിമതിക്കേസില്* അറസ്റ്റിലായ സംഘാടക സമിതിയിലെ രണ്ട് ഉന്നതരെ കൊല്ലാന്* തിഹാര്* ജയില്* അധികൃതര്* സമ്മര്*ദ്ദം ചെലുത്തിയെന്ന് രണ്ട് തടവുകാരുടെ വെളിപ്പെടുത്തല്*. വിചാരണതടവിലുള്ള അമിത്, നിഷാന്ത് എന്നീ സഹോദരങ്ങളാണ് ദില്ലി മെട്രോപോളിറ്റന്* കോടതി മുന്പാകെ ഈ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്* നടത്തിയിരിക്കുന്നത്.സംഭവത്തെക്കുറിച്ച് വെള്ളിയാഴ്ച വിശദ റിപ്പോര്*ട്ട് സമര്*പ്പിക്കാന്* ചീഫ് മെട്രോപൊളിറ്റന്* മജിസ്*ട്രേട്ട് വിനോദ് യാദവ് ഹരിനഗര്* പൊലീസ് സ്*റേഷന്* ഹൌസ് ഓഫീസറോട് നിര്*ദേശിച്ചു.

    ജുഡീഷ്യല്* കസ്*റഡിയിലുള്ള മൂന്ന് ഉന്നതരില്* രണ്ടു പേരെ കൊല്ലണമെന്നായിരുന്നു ആവശ്യം. ഗെയിംസ് സംഘാടക സമിതി മുന്* ജോയിന്റ് ഡയറക്ടര്* ജനറല്* ടി എസ് ദര്*ബാരി, മുന്* ഡെപ്യൂട്ടി ഡയറക്ടര്* ജനറല്* സഞ്ജയ് മൊഹീന്ദ്രു, മുന്* ജോയിന്റ് ഡയറക്ടര്* ജനറല്* (അക്കൌണ്ട്*സ് ആന്*ഡ് ഫിനാന്*സ്) എം ജയചന്ദ്രന്* എന്നിവരാണ് ജുഡീഷ്യല്* കസ്*റഡിയിലുള്ളത്. ഇവരെ കൊല്ലുന്നതിനായി ഒരു കത്തിയും നാടന്* തോക്കും തങ്ങള്*ക്ക് തന്നിരുന്നുവെന്ന് തടവുകാര്* കോടതി മുന്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്.

    ജയിലിലെ അതീവ സുരക്ഷാ മേഖലയിലാണ് ഇവരെ പാര്*പ്പിച്ചിരിക്കുന്നത്. സാധാരണ തടവറയില്* കഴിഞ്ഞ തങ്ങളെ അടുത്തിടെ ഇവിടുത്തേക്ക് മാറ്റിയെന്ന് നിഷാന്തും അമിത്തും പറഞ്ഞു. ഏതുവിധേയനെയും അന്വേഷണം അട്ടിമറിയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന സൂചനകള്* നല്*കുന്നതാണ് വെളിപ്പെടുത്തല്*.

    സംഘാടകസമിതിയില്* കല്*മാഡിയുടെ വിശ്വസ്തരായിരുന്ന ദര്*ബാരിയും മൊഹീന്ദ്രുവും നവംബര്* 15നും ജയചന്ദ്രന്* 21നുമാണ് അറസ്*റിലായത്. അറസ്റ്റിലായതിന് ശേഷം തങ്ങളെ കൈവിട്ട കല്*മാഡിയ്*ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ദര്*ബാരി രംഗത്തെത്തിയിരുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X