ഇതാ വരുന്നു പാട്ടുകാരന്* എലി!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇതാ വരുന്നു പാട്ടുകാരന്* എലി!

    ടോക്കിയോ: കീ..കീയെന്ന് കരഞ്ഞ് പായുന്ന മൂഷികന്*മാരെ നിങ്ങള്* കണ്ടിട്ടില്ല, കണ്ടയുടന്* അതിനെ കൊല്ലാന്* വടിയെടുക്കുന്നവരും കുറവല്ല. എന്നാല്* ജപ്പാനിലെ ഒരുസംഘം ഗവേഷകര്* അബദ്ധത്തില്* സൃഷ്ടിച്ച മൂഷികരെ നിങ്ങള്* കൊല്ലില്ലെന്ന് ഉറപ്പാണ്. ചിലപ്പോള്* നിങ്ങളതിനെ പാലും പഴവും നല്*കി വളര്*ത്തിയെന്നും വരും. എലി വര്*ഗ്ഗം തന്നെയാണെങ്കിലും പക്ഷികളെ പോലെ മധുരസ്വരത്തില്* പാടുന്ന മൂഷികന്*മാരെയാണ് ഒസാക യൂനിവേഴ്*സിറ്റി ഇവോള്*വ്ഡ് മൗസ് പ്രോജക്റ്റ് ഗവേഷകര്* സൃഷ്ടിച്ചിരിയ്ക്കുന്നത്. ജനിതക എഞ്ചിനീയറിങ് വഴിയാണ് ഇത്തരം എലികളെ സൃഷ്ടിച്ചതെന്ന് ഗവേഷകന്* അരികുനി ഉചിമുറ പറയുന്നു.

    ജനിതക മാറ്റംവരുത്തിയ എലികളുടെ ഒട്ടേറെ തലമുറകളെ ഗവേഷകസംഘം നിരീക്ഷിച്ചു. തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുമ്പോള്* ജനിതക വസ്തുവിന് (ഡിഎന്*എ) അപഭ്രംശം സംഭവിക്കുന്ന വിധത്തില്* മാറ്റംവരുത്തിയ എലികളുടെ തലമുറകളാണു പഠനവിധേയമായത്. ഇങ്ങനെയുണ്ടായ ചില എലികളിലാണ് ചില പാട്ടുകാരെ ഗവേഷകര്* കണ്ടെത്തിയത്.

    ആദ്യത്തെ പാട്ടുകാരന്* മൂഷികന്* തങ്ങളെ അതിശയപ്പെടുത്തിയെന്നും ഇപ്പോള്* അത്തരത്തിലുള്ള നൂറോളം എലികള്* തങ്ങളുടെ പക്കലുണ്ടെന്നും ഉചിമുറ പറയുന്നു. ഈ എലികള്*ക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങള്*ക്കു പാട്ടുപാടാനുള്ള കഴിവു പകര്*ന്നുകിട്ടുമെന്നാണു പ്രതീക്ഷ. നമ്മെ സന്തോഷിപ്പിയ്ക്കുന്ന മിക്കി മൗസുകള്* അധികം വൈകാതെ ഉണ്ടാവുമെന്ന് കരുതാം.





    Powered by WizardRSS | Work At Home Jobs
Working...
X