രാവ് മായുമ്പോള്* മമ്മൂട്ടി-രേവതി ടീം വീണ്ടും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രാവ് മായുമ്പോള്* മമ്മൂട്ടി-രേവതി ടീം വീണ്ടും

    വര്*ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും രേവതിയും വീണ്ടും വെള്ളിത്തിരയില്* ഒന്നിയ്ക്കുന്നു. ജിഎസ് വിജയന്* സംവിധാനം ചെയ്യുന്ന രാവ് മായുമ്പോള്* എന്ന ചിത്രത്തിലൂടെയാണ് ഈ പ്രതിഭകള്* വീണ്ടും സംഗമിയ്ക്കുന്നത്. മലയാള സിനിമയില്* മാറ്റത്തിന്റെ ശംഖൊലി മുഴക്കുന്ന രഞ്ജിത്ത് തന്നെയാണ് രാവ് മായുമ്പോളിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്. കൊമേഴ്*സ്യല്* സിനിമകളുടെ ചിട്ടവട്ടങ്ങളില്* നിന്നും വ്യതിചലിച്ച് മമ്മൂട്ടിയും രഞ്ജിത്തും ഒന്നിച്ച കയ്യൊപ്പ്, പാലേരി മാണിക്യം, കേരള കഫെ, പ്രാഞ്ചിയേട്ടന്* എന്നീ സിനിമകളെല്ലാം നിരൂപകപ്രശംസയ്*ക്കൊപ്പം ജനപ്രിയവുമായി മാറിയിരുന്നു.

    എന്റെ കാണാക്കുയില്*(1985), പാഥേയം എന്നിങ്ങനെ ചുരുങ്ങിയ ചില സിനിമകളില്* മാത്രമാണ് മമ്മൂട്ടിയും രേവതിയും ഇതിന് മുമ്പ് ഒന്നിച്ചിട്ടുള്ളത്. സിനമയുടെ സവിശേഷതകള്* ഇവിടെയും തീരുന്നില്ല, 1989ല്* മമ്മൂട്ടിയുടെ തന്നെ ചരിത്രം എന്ന സിനിമ ഒരുക്കിക്കൊണ്ടാണ് ജിഎസ് വിജയന്* ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്നത്. 22 വര്*ഷത്തിന് ശേഷം ഈ കൂട്ടുകെട്ടിനൊപ്പം രഞ്ജിത്തും അണിചേരുമ്പോള്* വേറിട്ടൊരു സിനിമയാണ് പ്രേക്ഷകര്* പ്രതീക്ഷിയ്ക്കുന്നത്.





    Powered by WizardRSS | Work At Home Jobs
Working...
X