കാണ്ഡഹാര്* നിലംപരിശായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാണ്ഡഹാര്* നിലംപരിശായി

    വന്* പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ മോഹന്*ലാല്*-മേജര്* രവി ടീമിന്റെ കാണ്ഡഹാറിന് വന്*തിരിച്ചടി. വിമാനറാഞ്ചലിന്റെ കഥ പറയുന്ന ഈ ബിഗ് ബജറ്റ് ചിത്രം ബോക്*സ് ഓഫീസില്* മൂക്കുംകുത്തി വീഴുകയാണെന്ന് തിയറ്റര്* റിപ്പോര്*ട്ടുകള്* സൂചിപ്പിയ്ക്കുന്നു. ഒരു മോഹന്*ലാല്* ചിത്രത്തിന് അടുത്ത കാലത്ത് നേരിടേണ്ടി വന്ന ഏറ്റവും വലിയ തിരിച്ചടിയാണത്രേ കാണ്ഡഹാര്* നേരിടുന്നത്.ഡിസംബര്* 16ന് 125 തിയറ്ററുകളില്* റിലീസായ ചിത്രം രണ്ടാം ദിവസത്തിന് ശേഷം 80 കേന്ദ്രങ്ങളിലേക്ക് ചുരുങ്ങിയിരുന്നു. അമിതാഭ് ബച്ചനും മോഹന്*ലാലും ഒന്നിയ്ക്കുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകത പോലും സിനിമയ്ക്ക് രക്ഷയായില്ല.

    അഞ്ചരക്കോടിയോളം മുടക്കി നിര്*മിച്ച സിനിമയ്*ക്കേറ്റ തിരിച്ചടിയുടെ കാരണങ്ങള്* പരതുന്ന തിരക്കിലാണ് സിനിമാ പണ്ഡിറ്റുകള്*. ആദ്യപകുതിയിലെ വിരസത പരത്തുന്ന സെന്റിമെന്റ്*സ് സീനുകളും ക്ലൈമാക്*സിലെ പാളിച്ചകളും കാണ്ഡഹാറിന് തിരിച്ചടിയായെന്നാണ് വിലയിരുത്തലുകള്*. സിനിമയുടെ ഹൈലൈറ്റായി മാറേണ്ട കമാന്*ഡോ ഓപ്പറേഷന്* രംഗങ്ങള്* ലാലിന്റെ കടുത്ത ആരാധകരെ പോലും ആകര്*ഷിയ്ക്കാന്* പോന്നവയായിരുന്നില്ല. ലാലും ബച്ചനുമുള്*പ്പെടയുള്ള താരങ്ങള്* തങ്ങളുടെ റോളുകള്* ഭംഗിയാക്കിയെങ്കിലും തിരക്കഥയാണ് കാണ്ഡഹാറിന്റെ നട്ടെല്ലൊടിച്ചതെന്ന് നിരൂപകര്* ചൂണ്ടിക്കാട്ടുന്നു.

    മധ്യകേരളത്തിലെ ലാലിന്റെ ശക്തികേന്ദ്രങ്ങളില്* പോലും സിനിമ വന്*തിരിച്ചടിയാണ് നേരിടുന്നത്. വലിയ സീറ്റിങ് കപ്പാസിറ്റിയുള്ള തിയറ്ററുകളില്* ഫസ്റ്റ ഷോയ്ക്ക് പോലും 150ല്* പരം ആളുകള്* മാത്രമാണ് എത്തുന്നതെന്ന് തിയറ്റര്* ഉടമകള്* പറയുന്പോള്* സിനിമ നേരിടുന്ന പ്രതിസന്ധിയുടെ ചിത്രം വ്യക്തമാവും.
    ഹോള്*ഡ് ഓവറാവുന്നതോടെ അധികം വൈകാതെ സിനിമ തിയറ്ററുകളില്* നിന്ന് മാറ്റുമെന്ന സൂചനകളും അവര്* നല്*കിയിട്ടുണ്ട്.





    Powered by WizardRSS | Work At Home Jobs
Working...
X