ഇന്ത്യന്* പെണ്*കുട്ടികളെ വലവീശാന്* മലേഷ്യന്* സംഘങ്ങള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ruthika
    • Nov 2006
    • 1469

    ഇന്ത്യന്* പെണ്*കുട്ടികളെ വലവീശാന്* മലേഷ്യന്* സംഘങ്ങള്*

    ക്വലാലംപൂര്*: ഇന്ത്യന്* പെണ്*കുട്ടികളെ ലക്ഷ്യമാക്കി മലേഷ്യയില്* സെക്സ് റാക്കറ്റുകള്* പ്രവര്*ത്തിക്കുന്നതായി വാര്*ത്ത. കൌമാരക്കാരായ പെണ്*കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും പകര്*ത്തി പിന്നീട് അശ്ളീല ചിത്രങ്ങളാക്കിയാണ് ഇവര്* പെണ്*കുട്ടികളെ വലയിലാക്കുന്നത്.

    ഇത്തരത്തില്* വലയിലാകുന്ന പെണ്*കുട്ടികളെ ലൈംഗിക തൊഴിലാളികളായി ഉപയോഗിക്കാനാണ് ഇവര്* ശ്രമിക്കുന്നതെന്നും റിപ്പോര്*ട്ട് വ്യക്തമാക്കി. ഇതോടൊപ്പം തന്നെ വിദ്യാര്*ഥികളായ കൌമാരക്കാരെ പ്രണയ കുരുക്കില്* അകപ്പെടുത്തി നഗ്ന ചിത്രമെടുത്തും ഇവര്* തങ്ങളുടെ ഇരകളെ കണ്ടെത്തുന്നുണ്ട്. ചിത്രങ്ങള്* പകര്*ത്തിയ ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയാണ് പതിവെന്ന് മലേഷ്യയിലെ ഇന്ത്യന്* വംശജരുടെ ഏറ്റവും വലിയ പാര്*ട്ടിയായ മലേഷ്യന്* ഇന്ത്യന്* കോണ്*ഗ്രസ് അറിയിച്ചു.

    ജൊഹോര്* സംസ്ഥാനത്തില്* നിന്നുള്ള വ്യക്തികളാണ് ഈ സംഘത്തില്* കൂടുതലായും പ്രവര്*ത്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. 21 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് മലേഷ്യയിലുള്ളത്. ഇതില്* ഏറെയും ബ്രിട്ടീഷ് കാലഘട്ടത്തില്* ഇവിടേക്ക് കുടിയേറിയ തമിഴ് വംശജരാണ്. നഗ്ന ചിത്രങ്ങള്* കാട്ടി ഭീഷണിപ്പെടുത്തി ലൈംഗിക തൊഴിലാളികളാകേണ്ടി വന്ന നിരവധി ഇന്ത്യന്* പെണ്*കുട്ടികളുടെ കഥകള്* തങ്ങളുടെ ശ്രദ്ധയില്*പ്പെട്ടിട്ടുണ്ടെന്ന് മലേഷ്യന്* ഇന്ത്യന്* കോണ്*ഗ്രസിന്റെ നേതാക്കള്* അറിയിച്ചു. ഇതിനെതിരായി നടപടിയെടുക്കാന്* തങ്ങള്* സര്*ക്കാരിനോട് നിര്*ദേശിച്ചിട്ടുണ്ടെന്നും ഇവര്* വ്യക്തമാക്കിയിട്ടുണ്ട്. സര്*ക്കാരുമായി സഖ്യമുള്ള പാര്*ട്ടിയാണ് മലേഷ്യന്* ഇന്ത്യന്* കോണ്*ഗ്രസ്.

    എന്നാല്* നിരവധി പെണ്*കുട്ടികളുടെ നഗ്ന ചിത്രങ്ങള്* ഇതിനകം തന്നെ എംഎംഎസ് ആയി വ്യാപിച്ചിട്ടുണ്ടെന്നാണ് അറിവ്. ഇതിനെതിരെ പല കുട്ടികളുടെയും മാതാപിതാക്കള്* പരാതി നല്*കിയിട്ടുണ്ടെങ്കിലും പൊലീസ് സംഭവത്തെ ഗൌരവമായി എടുത്തില്ലെന്നും പരാതിയുണ്ട്.


Working...
X