ഒടുക്കം കമല്* പാട്ടുവെട്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഒടുക്കം കമല്* പാട്ടുവെട്ടി

    മന്മഥന്* അമ്പിലെ വിവാദം ഗാനം ഒഴിവാക്കാന്* കമല്* തയാറാവുന്നു. കമല്* തന്നെ എഴുതി തൃഷയും ചേര്*ന്ന് ആലപിച്ച ഗാനമാണ് വെട്ടിമാറ്റുന്നത്. ഈ ഗാനത്തിലെ ചില വരികള്* മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ചില ഹിന്ദുസംഘടനകള്* പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഒരു നിരീശ്വര വിശ്വാസിയാണെങ്കിലും താന്* എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവനാണെന്നും മതവികാരങ്ങള്* വ്രണപ്പെടുത്തുക തന്റെ ലക്ഷ്യമല്ലെന്നും കമല്* ചെന്നൈയില്* പുറത്തിറക്കിയ പ്രസ്താവനയില്* വിശദീകരിയ്ക്കുന്നു ''എന്റെ വീട്ടില്* ശൈവരും വൈഷ്ണവരും ക്രിസ്ത്യാനികളും മുസ്ലീങ്ങളുമുണ്ടെന്നും കമല്* പറഞ്ഞിരുന്നു.

    നേരത്തെ പാട്ട് നീക്കില്ലെന്ന നിലപാടിലായിരുന്നു ഉലകനായകന്*. സെന്*സര്* ബോര്*ഡ് അംഗീകാരം നല്*കിയ ഗാനം ടിവി ചാനലുകളിലൂടെയും എഫ്എമ്മിലൂടെയും ജനങ്ങള്* സ്വീകരിച്ചതായും കമല്* പറഞ്ഞിരുന്നു. തന്റെ നിര്*മാണ കമ്പനിയാണ് മന്മഥന്* അമ്പ് നിര്*മിച്ചിരുന്നതെങ്കില്* ഗാനം തീര്*ച്ചയായും ഉള്*പ്പെടുത്തുമായിരുന്നു. എന്നാല്* വിവാദങ്ങള്* ഒഴിവാക്കുകയെന്ന ഉദ്ദേശത്തോടെ സിനിമയുടെ നിര്*മാതാക്കളായ റെഡ് ജയന്റ് മൂവീസിന്റെ അഭ്യര്*ത്ഥനപ്രകാരം ഗാനം ഒഴിവാക്കുകയാണെന്നും കമല്* വ്യക്തമാക്കി.





    Powered by WizardRSS | Work At Home Jobs
Working...
X